INDIA

പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേ‍ജ്‍രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന്? ഇ.ഡിയോട് സുപ്രീംകോടതി

പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേ‍ജ്‍രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന്? ഇ.ഡിയോട് സുപ്രീംകോടതി – Supreme Court asked ed why Arvind Kejriwal was arrested just before the General Elections – Manorama Online | Malayalam News | Manorama News

പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേ‍ജ്‍രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന്? ഇ.ഡിയോട് സുപ്രീംകോടതി

ഓൺലൈൻ ഡെസ്‍ക്

Published: April 30 , 2024 04:47 PM IST

Updated: April 30, 2024 05:24 PM IST

1 minute Read

അരവിന്ദ് കേജ്‍രിവാൾ. ചിത്രം: രാഹുൽ ആർ.പട്ടം∙മനോരമ

ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിൽ എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടി സുപ്രീംകോടതി.  പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എന്തിനാണ് അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്‍തതെന്നായിരുന്നു കോടതിയുടെ ചോദ്യം. വിഷയത്തിൽ മേയ് മൂന്നിന് വിശദീകരണം നൽകാനാണ് ഇ.ഡിക്ക് കോടതി നിർദേശം നൽകിയത്.
ഡൽഹി മദ്യനയ കേസിലെ അറസ്റ്റിനെതിരെ കേജ്‍രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതി ഇ.ഡിയോട് വിശദീകരണം ആവശ്യപ്പെട്ടത്.  കുറ്റകൃത്യത്തിൽ അരവിന്ദ് കേജ്‍രിവാളിന്റെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവുമില്ലെന്നും കേജ്‍രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി കോടതിയിൽ അറിയിച്ചു. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21 നാണ് അരവിന്ദ് കേജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കേജ്‍രിവാൾ.

English Summary:
Supreme Court asked ed why Arvind Kejriwal was arrested just before the General Elections

5us8tqa2nb7vtrak5adp6dt14p-list 2iqk87offkahgvteqas2q2fdb3 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-supremecourt mo-politics-leaders-arvindkejriwal mo-judiciary-lawndorder-enforcementdirectorate


Source link

Related Articles

Back to top button