പ്രഭാസിന്റെ ‘കല്‍ക്കി 2898 എഡി’; റിലീസ് ജൂൺ 27ന് | Kalki Release Date
പ്രഭാസിന്റെ ‘കല്‍ക്കി 2898 എഡി’; റിലീസ് ജൂൺ 27ന്
മനോരമ ലേഖകൻ
Published: April 30 , 2024 04:24 PM IST
1 minute Read
പോസ്റ്റർ
നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’ ജൂൺ 27ന് തിയറ്ററുകളിലെത്തും. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് കൽക്കി. വമ്പൻ ബജറ്റിൽ വിവിധ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചൻ, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്‌ഷന്‍ ഫാന്റസി ചിത്രം ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമകളിലൊന്നാണ്.
വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വിനി ദത്താണ് ‘കല്‍ക്കി 2898 എഡി’ നിര്‍മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.
തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.
English Summary:
Kalki Release Date Finalised
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-movie-prabhas f3uk329jlig71d4nk9o6qq7b4-list a355bc6ldaoahufnloug9pvis
Source link