സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിക്കാനെത്തിയവർക്ക് തക്ക മറുപടി നൽകി നടി മാളവിക മോഹനന്‍. കഴിഞ്ഞ ദിവസം എക്‌സ് പ്ലാറ്റ്ഫോമിൽ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് പരിഹാസ കമന്റുമായി ചിലരെത്തിയത്. ‘‘ഗ്ലാമര്‍ ഷോകള്‍ നിര്‍ത്തി എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുക?’’ എന്നായിരുന്നു ഒരു വിമർശകന്റെ ചോദ്യം. ‘‘ഒരിക്കലുമില്ല, അതിലെന്തെങ്കിലും കുഴപ്പമുണ്ടോ?’’ എന്നായിരുന്നു മാളവികയുടെ പ്രതികരണം.
‘‘എന്നാണ് അഭിനയം പഠിക്കാന്‍ ക്ലാസില്‍ പോകുന്നത്’’ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ‘‘നിങ്ങള്‍ ഈ സമൂഹത്തില്‍ ഏതെങ്കിലും രൂപത്തില്‍ പ്രസക്തമാകുന്ന സമയത്ത് ഞാന്‍ അഭിനയം പഠിക്കാന്‍ പോകും. അപ്പോള്‍ ഈ ചോദ്യം വീണ്ടും ചോദിക്കണം’’ എന്നാണ് മാളവിക മറുപടി നല്‍കിയത്.
നിരവധി ആരാധകരാണ് മാളവികയോട് ചോദ്യങ്ങളുമായി എത്തിയത്. ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമയെക്കുറിച്ചും ഇഷ്ടപ്പെട്ട കഥാപാത്രത്തെക്കുറിച്ചുമൊക്കെ മാളവിക പ്രേക്ഷകരോട് സംസാരിക്കുകയുണ്ടായി. പുതിയ സിനിമയായ തങ്കലാനെക്കുറിച്ചുള്ള പ്രതീക്ഷയും നടി പങ്കുവച്ചു.
I want to play a Gangster 😎😎Will be interesting to see a woman play a cool gangster, no? 🔫And now that I’m trained in action sequences as well, will be fun to explore that side more https://t.co/J9nJuKjfyb— Malavika Mohanan (@MalavikaM_) April 29, 2024
‘‘തങ്കലാന് വേണ്ടി സ്വന്തം ശബ്ദത്തിലാണ് ഡബ്ബ് ചെയ്തത്. പ്രേക്ഷകര്‍ അത് എങ്ങനെ സ്വീകരിക്കുമെന്ന് അറിയാന്‍ ആകാംക്ഷയുണ്ട്. ആക്‌ഷനില്‍ ഒരുകൈ നോക്കണമെന്ന് കുറേ നാളായി ആഗ്രഹിക്കുന്നതാണ്. തങ്കലാനിലൂടെ അത് സാധിച്ചു.
I recently watched this show ‘Lessons in chemistry’ and would say it’s one of the most engaging, evocative, heartwarming shows I’ve watched in recent times. Check it out 🙂 https://t.co/0fxBDAFgEX— Malavika Mohanan (@MalavikaM_) April 29, 2024
നല്ലൊരു പ്രണയകഥ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഒരു ലേഡി ഗ്യാങ്സ്റ്റര്‍ വേഷം ചെയ്യാന്‍ ഇഷ്ടമാണ്. തങ്കലാനെ കുറിച്ച് ഒരു കാര്യം കൂടി പറയാന്‍ ആഗ്രഹിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന ആക്‌ഷന്‍ ചിത്രമല്ല തങ്കലാന്‍. അതിനപ്പുറം കഥയിലൂന്നിക്കൊണ്ട് സഞ്ചരിക്കുന്ന സിനിമയാണിത്.’’–മാളവിക കുറിച്ചു.
English Summary:
Malavika Mohanan’s perfect response to a critic
Source link