INDIALATEST NEWS

ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; 7 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ 7 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു – Chhattisgarh Maoist Encounter | National News | Manorama Online

ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; 7 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഓൺലൈൻ ഡെസ്ക്

Published: April 30 , 2024 12:52 PM IST

1 minute Read

മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തുന്ന സുരക്ഷാസേന (File Photo: AFP)

റായ്പുർ ∙ ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായൺപുർ, കങ്കർ ജില്ലാതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. മഹാരാഷ്ട്ര അതിർത്തിയോടു ചേർന്ന തെക്മെട്ട വനമേഖലയില്‍ പ്രത്യേക ദൗത്യ സംഘവും റിസര്‍വ് ഗാർഡും ചേർന്ന് നടത്തിയ സംയുക്ത തിരിച്ചടിയിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. ഏതാനും പേർക്ക് പരുക്കേറ്റതായി സൂചനയുണ്ട്. സുരക്ഷാ സേനാംഗങ്ങൾക്ക് പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു.

സംഭവ സ്ഥലത്തുനിന്ന് എകെ–47 റൈഫിളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ അഞ്ചുപേർ പുരുഷന്മാരും രണ്ട് സ്ത്രീകളുമാണുള്ളത്. ഇതോടെ ബസ്തർ മേഖലയിൽ ഈ വർഷം മാത്രം 88 മാവോയിസ്റ്റുകളാണ് വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത്. നാരായൺപുർ, കങ്കർ ഉൾപ്പെടെ ഏഴ് ജില്ലകൾ അടങ്ങിയ പ്രദേശമാണ് ബസ്തർ. ഈ മാസം 16ന് നടന്ന ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു.

English Summary:
7 Maoists killed in an encounter with security personnel in Chhattisgarh

mo-crime-maoist 2s5dccjthkq63bh4v860eeoods 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-chhattisgarh mo-crime-maoist-encounter


Source link

Related Articles

Back to top button