ഫാഫ, ദ് സൂപ്പർസ്റ്റാർ, നസ്രിയയിൽ അഭിമാനം: കയ്യടിച്ച് നയൻതാര

ഫാഫ, ദ് സൂപ്പർസ്റ്റാർ, നസ്രിയയിൽ അഭിമാനം: കയ്യടിച്ച് നയൻതാര | Nayanthara Aavesham

ഫാഫ, ദ് സൂപ്പർസ്റ്റാർ, നസ്രിയയിൽ അഭിമാനം: കയ്യടിച്ച് നയൻതാര

മനോരമ ലേഖകൻ

Published: April 30 , 2024 12:07 PM IST

1 minute Read

ഫഹദ് ഫാസിൽ–നസ്രിയ, നയൻതാര

ഫഹദ് ഫാസിൽ ചിത്രം ‘ആവേശ’ത്തെ വാനോളം പ്രശംസിച്ച് നയൻതാര. ‘ദശാബ്ദത്തിന്റെ വിജയം’ എന്നാണ് ആവേശത്തെ നയൻതാര വിശേഷിപ്പിച്ചത്. ഫഹദ് ഫാസിലിന്റെ പ്രകടനത്തെയും ജിത്തു മാധവന്റെ സംവിധാനത്തെയും പ്രത്യേകം അഭിനന്ദച്ചായിരുന്നു നയൻസിന്റെ കുറിപ്പ്. ഹിപ്സ്റ്റർ, മിഥുൻ, റോഷൻ അങ്ങനെ സിനിമയിലെ ഓരോരുത്തരെയും പേരെടുത്തു പറയുന്നുമുണ്ട് താരം.

‘‘ദശാബ്ദത്തിന്റെ വിജയമാണ് ഈ സിനിമ. ജിത്തു മാധവന്റെ തിരക്കഥ,  ഭാവിയിൽ വരുന്ന കമേഴ്സ്യൽ സിനിമകൾക്കൊരു അതിർവരമ്പു കൂടിയാണ്. ഫാഫ, ദ് സൂപ്പർസ്റ്റാർ. എന്തൊരു പ്രകടനമായിരുന്നു. മാസ്. ഫഹദിന്റെ ഓരോ രംഗങ്ങളിലെയും അസാധാരണമായ അഭിനയ പ്രകടനം നന്നായി ആസ്വദിച്ചു. നസ്രിയ, നിന്നിൽ അഭിമാനം തോന്നുന്നു.’’–നയൻതാരയുടെ വാക്കുകൾ.

നേരത്തെ നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം തിയറ്ററുകളിൽ ആഘോഷമാകുകയാണ് ഫഹദ് ഫാസിലിന്റെ ആവേശം. ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ബോക്സ്ഓഫിസിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇതുവരെ 120 കോടിയാണ് ആഗോള വ്യാപകമായി ചിത്രം കലക്‌ട് ചെയ്തത്.
ഫഹദ് ഫാസിലിനൊപ്പം പുതുമുഖങ്ങളായ ഹിപ്സ്റ്റർ, മിഥുൻ ജയശങ്കർ, റോഷൻ ഷാനവാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

English Summary:
Nayanthara Reviews Aavesham, Calls It A Cinematic Triumph

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-nazriyanazim mo-entertainment-titles0-aavesham mo-entertainment-common-malayalammovienews mo-entertainment-movie-fahadahfaasil 7ljsn16cfagn6s0q4kgnpv5jml f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nayanthara


Source link
Exit mobile version