WORLD

കെനിയയിൽ പ്രളയത്തിൽ അണക്കെട്ട് തകര്‍ന്ന് 50 മരണം; 50ഓളം പേരെ കാണാതായി


നയ്‌റോബി: മാര്‍ച്ച് പാതിമുതല്‍ കനത്തമഴ പെയ്യുന്ന കെനിയയില്‍ അണക്കെട്ട് തകര്‍ന്ന് 50 ഓളംപേര്‍ മരിച്ചു. പടിഞ്ഞാറന്‍ കെനിയയിലെ ഗ്രേറ്റ് റിഫ്റ്റ് വാലി മേഖലയിലെ ഓള്‍ഡ് കിജാബെ അണക്കെട്ടാണ് തിങ്കളാഴ്ച പുലര്‍ച്ചെ തകര്‍ന്നത്. വെള്ളപ്പാച്ചിലില്‍ വീടുകള്‍ തകര്‍ന്നു. പ്രധാന റോഡുമായുള്ള ബന്ധം മുറിഞ്ഞു.ഒരുമാസത്തിലേറെയായി പെയ്യുന്ന മഴയിലും പ്രളയത്തിലും ഇതുവരെ 120-ല്‍ അധികം പേര്‍ മരിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ കനത്തമഴയില്‍ കെനിയയിലെ പ്രധാന വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍ മുങ്ങി. വിമാനങ്ങള്‍ പലതും വഴിതിരിച്ചുവിട്ടു. സ്‌കൂള്‍ തുറക്കല്‍ മാറ്റിവെച്ചു. രണ്ടുലക്ഷത്തിലധികംപേരെ പ്രളയം ബാധിച്ചു.


Source link

Related Articles

Back to top button