വേനൽച്ചൂടിനൊപ്പം കുതിച്ചുയർന്ന് ബീയർ വിൽപന; ഈ വർഷം ഇതുവരെ 20% വർധന
വേനൽച്ചൂടിനൊപ്പം കുതിച്ചുയർന്ന് ബീയർ വിൽപന | Beer sales soar with summer heat | Kerala News | Malayalam News | Manorama News
വേനൽച്ചൂടിനൊപ്പം കുതിച്ചുയർന്ന് ബീയർ വിൽപന; ഈ വർഷം ഇതുവരെ 20% വർധന
മനോരമ ലേഖകൻ
Published: April 30 , 2024 07:00 AM IST
Updated: April 30, 2024 09:50 AM IST
1 minute Read
പ്രതീകാത്മക ചിത്രം : iStock / Odairson Antonello
ബെംഗളൂരു∙ നഗരത്തിൽ വേനൽച്ചൂടിനൊപ്പം ബീയർ വിൽപന കുതിക്കുന്നു. ഈ വർഷം ഇതുവരെ ബീയർ വിൽപന 20% വർധിച്ചതായി നാഷനൽ റസ്റ്ററന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ബെംഗളൂരു ഘടകം തലവൻ ചേതൻ ഹെഗ്ഡേ പറഞ്ഞു. ഫെബ്രുവരിക്കു ശേഷം മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ വിൽപനയാണ് നഗരത്തിലെ ബാറുകളിലുണ്ടായത്.
ചൂടു കൂടിയതോടെ പലരും വിദേശ മദ്യത്തിനു പകരം ബീയർ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പും ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരവുമുള്ള ദിവസങ്ങളിൽ ഉൾപ്പെടെ ചില ബാറുകൾ മദ്യ വിലയ്ക്ക് ഇളവ് നൽകുന്നുണ്ട്. ഇതും വിൽപന കൂടാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.
English Summary:
Beer sales soar with summer heat
30l908elva126r4efm0k5eij8a mo-news-common-liquor 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-bengalurunews
Source link