‘സൂറത്ത് കെണി’ ഇൻഡോറിലും; കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ച് ബിജെപിയിൽ

‘സൂറത്ത് കെണി’ ഇൻഡോറിലും; കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ച് ബിജെപിയിൽ – Indore Congress candidate for Lok Sabha elections 2024 withdrew nomination and joined BJP | Malayalam News, India News | Manorama Online | Manorama News

‘സൂറത്ത് കെണി’ ഇൻഡോറിലും; കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ച് ബിജെപിയിൽ

മനോരമ ലേഖകൻ

Published: April 30 , 2024 03:03 AM IST

1 minute Read

മധ്യപ്രദേശ് മന്ത്രി കൈലാഷ് എക്സിൽ പങ്കുവെച്ച ചിത്രം

ന്യൂഡൽഹി ∙ കോൺഗ്രസിനു കനത്ത പ്രഹരമേൽപിച്ച് മധ്യപ്രദേശിലെ ഇൻഡോർ ലോക്സഭാ സീറ്റിലെ പാർട്ടി സ്ഥാനാർഥി പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നു. പത്രിക പിൻവലിക്കാനുള്ള അവസാനദിനമാണ് യുവനേതാവ് അക്ഷയ് കാന്തി ബം മറുകണ്ടം ചാടിയത്. കോൺഗ്രസിന്റെ ഡമ്മി സ്ഥാനാർഥി മോത്തി സിങ്ങിന്റെ പത്രിക കഴിഞ്ഞദിവസം തള്ളിപ്പോയിരുന്നു.
ഇതോടെ, മണ്ഡലത്തിൽ കോൺഗ്രസിനു സ്ഥാനാർഥിയില്ലാതായി. മേയ് 13നാണു വോട്ടെടുപ്പ്. ഗുജറാത്തിലെ സൂറത്തിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോകുകയും മറ്റു സ്ഥാനാർഥികൾ പത്രിക പിൻവലിക്കുകയും ചെയ്തതോടെ ബിജെപി സ്ഥാനാർഥി ജയിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഇൻഡോറിലെ കൂറുമാറ്റം.

English Summary:
Indore Congress candidate for Lok Sabha elections 2024 withdrew nomination and joined BJP

mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress mo-news-national-states-madhyapradesh 728uognbvgfa1svjhj6b9n1sqs mo-politics-elections-loksabhaelections2024


Source link
Exit mobile version