ട്വന്റി 20 ലോകകപ്പ്: കിവീസ് ടീം റെഡി
വെല്ലിംഗ്ടണ്‍: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമായി ന്യൂസിലൻഡ്. കെയ്ൻ വില്യംസണിനെ നായകനാക്കിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. രചിൻ രവീന്ദ്ര, മാറ്റ് ഹെന്റി എന്നിവർ ടീമിൽ ഇടം നേടി. ഇരുവരുടെയും ആദ്യ ടി20 ലോകകപ്പാണ്. വില്യംസണിനൊപ്പം പരിചയസന്പന്നരായ ടിം സൗത്തി, ട്രെന്റ് ബോൾട്ട് എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ന്യൂസിലൻഡ് സ്ക്വാഡ്: കെയ്ൻ വില്യംസണ് (ക്യാപ്റ്റൻ), ഫിൻ അലൻ, ട്രെന്റ് ബോൾട്ട്, മൈക്കിൾ ബ്രേസ്വെൽ, മാർക്ക് ചാപ്മാൻ, ഡെവോണ്‍ കോണ്‍വേ, ലോക്കി ഫെർഗൂസൻ, മാറ്റ് ഹെന്റി, ഡാറൽ മിച്ചൽ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, മിച്ചൽ സാന്റ്നർ, ഇഷ് സോധി, ടിം സൗത്തി. ട്രാവലിങ് റിസർവ്: ബെൻ സിയേഴ്സ്.ഗ്രൂപ്പ് സി.യിൽ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരേയാണു ന്യൂസിലൻഡിന്റെ ആദ്യ മത്സരം.
Source link