വാണിജ്യ വാഹനവായ്പ; സൗത്ത് ഇന്ത്യൻ ബാങ്കും ടാറ്റാ മോട്ടോഴ്സും തമ്മിൽ ധാരണ

കൊച്ചി: പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റാ മോട്ടോഴ്സിന്റെ വാണിജ്യവാഹനങ്ങൾക്കു ഫിനാൻസ് ലഭ്യമാക്കുന്നതിൽ മുൻനിര സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കുമായി കരാറിലെത്തി. ഇതുപ്രകാരം, ടാറ്റാ മോട്ടോഴ്സിന്റെ മുഴുവൻ വാണിജ്യവാഹന മോഡലുകൾക്കും ലളിതമായ വ്യവസ്ഥയിലൂടെ ഫിനാൻസ് സൗകര്യം ഉറപ്പാക്കുമെന്നു സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു. വാഹനവിപണനരംഗത്ത് മുൻനിരയിലുള്ള ടാറ്റാ മോട്ടോഴ്സുമായി കൈകോർക്കുന്നതിലൂടെ ലളിതവും വൈവിധ്യവുമാർന്ന വെഹിക്കിൾസ് ഫിനാൻസ് സ്കീമുകളെ വിപുലപ്പെടുത്താനാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ലക്ഷ്യമിടുന്നത്.
ടാറ്റാ മോട്ടോഴ്സിനു മികച്ച ഫൈനാൻസിംഗ് പരിഹാരങ്ങൾ നൽകുന്നതിലൂടെ വിപണിയിൽ കരുത്തുറ്റ പരസ്പരസഹകരണത്തിനു തുടക്കമിടാൻ സാധിക്കുമെന്നു വിശ്വസിക്കുന്നതായി സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു. ഇന്ത്യൻ വാഹനവിപണനരംഗത്തെ കരുത്തരായ ടാറ്റാ മോട്ടോഴ്സിന് രാജ്യത്തുടനീളം 2,500ലധികം സേവനകേന്ദ്രങ്ങളുണ്ട്.

Source link