INDIALATEST NEWS

പുറത്തുവന്നത് ആയിരക്കണക്കിനു ലൈംഗിക ദൃശ്യങ്ങൾ, പഴയ വിഡിയോകളെന്ന് പിതാവ്; പ്രജ്വലിനെ കൈവിട്ട് ജനതാദളും

ലൈംഗികപീഡനം: പ്രജ്വലിനെ കൈവിട്ട് ജനതാദളും – Janata Dal (S) to suspend Prajwal Revanna from party in sexual harassment case | Malayalam News, India News | Manorama Online | Manorama News

പുറത്തുവന്നത് ആയിരക്കണക്കിനു ലൈംഗിക ദൃശ്യങ്ങൾ, പഴയ വിഡിയോകളെന്ന് പിതാവ്; പ്രജ്വലിനെ കൈവിട്ട് ജനതാദളും

മനോരമ ലേഖകൻ

Published: April 30 , 2024 01:58 AM IST

1 minute Read

പ്രജ്വൽ രേവണ്ണ (Photo: X/ @Sydusm)

ബെംഗളൂരു ∙ ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ട ഹാസൻ എംപിയും സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യുമെന്ന് ജനതാദൾ (എസ്) കർണാടക അധ്യക്ഷൻ കുമാരസ്വാമി അറിയിച്ചു. ഇന്നു സംസ്ഥാന നിർവാഹക സമിതിക്കു ശേഷം തീരുമാനം പ്രഖ്യാപിക്കും. പ്രജ്വൽ സ്വയം ചിത്രീകരിച്ച, ഒട്ടേറെ സ്ത്രീകൾ ഉൾപ്പെട്ട ആയിരക്കണക്കിനു ലൈംഗിക ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ എംപിയെ പുറത്താക്കണമെന്ന് പാർട്ടി എംഎൽഎമാരായ ശരണ ഗൗഡ കണ്ടക്കൂർ, സമൃദ്ധി വി.മഞ്ജുനാഥ് എന്നിവർ ആവശ്യപ്പെട്ടു. 

പ്രചരിക്കുന്നത് അഞ്ചു വർഷത്തോളം പഴയ വിഡിയോകളാണെന്ന് പിതാവും എംഎൽഎയുമായ എച്ച്.ഡി.രേവണ്ണ പറഞ്ഞു. ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയുടെ പരാതിയിൽ രേവണ്ണയ്ക്കെതിരെയും പീഡനക്കേസെടുത്തിട്ടുണ്ട്. ഇതിനിടെ, എൻഡിഎ സ്ഥാനാർഥി ലൈംഗിക പീഡന വിവാദത്തിൽ ഉൾപ്പെട്ടതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും ഒന്നും പറയാനില്ലേ എന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചു. കർണാടകയിലെ 14 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് മേയ് 7 ന് ആണ്. ഹാസനിൽ 26 ന് വോട്ടെടുപ്പു കഴിഞ്ഞതിനു പിന്നാലെ പ്രജ്വൽ ജർമനിയിലേക്കു കടന്നിരുന്നു.

English Summary:
Janata Dal (S) to suspend Prajwal Revanna from party in sexual harassment case

mo-politics-parties-janatadalsecular 13f5u1uh28010j6fgfda2l9ec6 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-nda mo-politics-leaders-amitshah mo-politics-leaders-narendramodi


Source link

Related Articles

Back to top button