അമിത് ഷായുടെ ഹെലികോപ്റ്റർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു – Amit Shah’s helicopter survived the accident | Malayalam News, India News | Manorama Online | Manorama News
അമിത് ഷായുടെ ഹെലികോപ്റ്റർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു
മനോരമ ലേഖകൻ
Published: April 30 , 2024 02:03 AM IST
1 minute Read
(1) അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റർ ബിഹാറിലെ ബേഗുസരായിയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നു. (2) അമിത് ഷാ
പട്ന ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റർ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ടതു പരിഭ്രാന്തി സൃഷ്ടിച്ചു. ബിഹാറിലെ ബേഗുസരായിയിൽ തിരഞ്ഞെടുപ്പു റാലിക്കു ശേഷം മടങ്ങവേയായിരുന്നു സംഭവം. ടേക്ക് ഓഫിനു ശേഷം ഹെലികോപ്റ്റർ ഒരു വശത്തേക്കു ചരിഞ്ഞു പറക്കാൻ തുടങ്ങി.
തറയിൽ വന്നിടിക്കുമെന്നു തോന്നിച്ചെങ്കിലും കുറച്ചു സമയത്തിനുള്ളിൽ പൈലറ്റ് അദ്ഭുതകരമായി നിയന്ത്രണം വീണ്ടെടുത്തു പറന്നുയർന്നു. കഴിഞ്ഞയാഴ്ച ബംഗാളിലെ ഡാർജിലിങ്ങിൽ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ ഇറക്കാനാകാതെ അമിത് ഷാ തിരിച്ചു പോയിരുന്നു.
English Summary:
Amit Shah’s helicopter survived the accident
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6kl6opu7ed6jvga3ekuqn4hd4j mo-politics-leaders-amitshah mo-auto-helicopter mo-politics-elections-loksabhaelections2024
Source link