നാളികേരം പൊതിക്കുന്ന യന്ത്രത്തിന് പേറ്റന്റ്
കൊച്ചി: നാളികേരം പൊതിക്കുന്ന യന്ത്രത്തിന് കേരള കാര്‍ഷിക സര്‍വകലാശാല പേറ്റന്റ് നേടി. സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരായ ഡോ. പി.ആര്. ജയന്, ഡോ. സി.പി. മുഹമ്മദ്, എംടെക് വിദ്യാര്‍ഥിനിയായ അനു ശരത്ചന്ദ്രന്, റിസേര്‍ച്ച് അസിസ്റ്റന്റായ കൊട്ടിയരി ബിനീഷ് ലാല്‍ എന്നിവരടങ്ങിയ സംഘമാണ് ഈ യന്ത്രത്തിനു പിന്നില്‍. കാര്യക്ഷമമായ നാളികേര സംസ്കരണത്തിനായി രൂപകല്പന ചെയ്തിരിക്കുന്ന ഒരു അത്യാധുനിക ഉപകരണമാണ് ഈ യന്ത്രം. ഒരു സ്റ്റേഷനറി യൂണിറ്റിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന കറങ്ങുന്ന റോട്ടറാണ് ഈ യന്ത്രത്തിന്റെ പ്രധാന ഭാഗം. തേങ്ങ ഇടുന്നതിനുള്ള പൈപ്പിലൂടെ അകത്തു കടക്കുന്ന തേങ്ങയുടെ ചകിരി, റോട്ടറിലുള്ള കത്തി പോലുള്ള ഭാഗങ്ങള്‍ ചിരട്ടയില്‍നിന്നു വിടുവിക്കുകയും തുടര്‍ന്ന് ചകിരി വേര്‍പ്പെടുത്തി എടുക്കുകയും ചെയ്യും. ഈ രീതിയില്‍ ചിരട്ടയ്ക്കകത്തുള്ള മാംസളമായ ഭാഗത്തിനു കേടുപാടുകള്‍ ഒന്നും സംഭവിക്കുന്നില്ല.
ഉണങ്ങിയതും പച്ചയുമായ വിവിധ വലിപ്പത്തിലുള്ള തേങ്ങകള്‍ ഈ യന്ത്രം ഉപയോഗിച്ച് പൊതിക്കാം. ഈ യന്ത്രത്തില്‍നിന്നും പുറത്തു വരുന്ന ചകിരി നേരിട്ടുതന്നെ കയര്‍ നിർമാണത്തിന് ഉപയോഗിക്കാം. യന്ത്രത്തിന്റെ നൂതനമായ രൂപകല്പനയും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയും നാളികേരത്തിന്റെ കുറഞ്ഞ പൊട്ടല്‍ നിരക്കും നാളികേര സംസ്കരണ രംഗത്ത് മുന്നേറ്റത്തിനു കാരണമാകും. 50,000 രൂപ വില വരുന്ന ഈ യന്ത്രത്തിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനായി സാങ്കേതികവിദ്യ അത്താണിയിലുള്ള കേരള അഗ്രോ മെഷിനറി കോര്പറേഷന് ലിമിറ്റഡിനു കൈമാറിയിട്ടുണ്ട്.

Source link