‘കോവിഡ് വാക്സീന് പാർശ്വഫലങ്ങൾ ഉണ്ടാകാം’: കോടതിയിൽ സമ്മതിച്ച് അസ്ട്രാസെനക

‘തങ്ങളുടെ കോവി‍ഡ് വാക്സീന് പാർശ്വഫലങ്ങൾ ഉണ്ടാകും’: റിപ്പോർട്ടുകൾ ശരിവച്ച് അസ്ട്രാസെനക – Astrazeneca admitted that their covid vaccine will have side effects – Manorama Online | Malayalam News | Manorama News

‘കോവിഡ് വാക്സീന് പാർശ്വഫലങ്ങൾ ഉണ്ടാകാം’: കോടതിയിൽ സമ്മതിച്ച് അസ്ട്രാസെനക

ഓൺലൈൻ ഡെസ്‍ക്

Published: April 29 , 2024 11:31 PM IST

1 minute Read

Image Credit:Ground Picture/shutterstock.com

ന്യൂഡൽഹി∙ കമ്പനി ഉൽപാദിപ്പിച്ച കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക. രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതി (ത്രോംബോസൈറ്റോപീനിയ) അസ്ട്രാസെനക വാക്സീൻ എടുത്തവരിൽ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഓക്സഫഡ് സർവകലാശാലയുമായി ചേർന്ന് നിർമിച്ച അസ്ട്രാസെനക വാക്സീൻ സ്വീകരിച്ചവരിൽ ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് കമ്പനിക്കെതിരെ നിരവധിപ്പേർ കേസ് ഫയൽ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനി യുകെയിലെ കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ചില അപൂർവ സന്ദർഭങ്ങളിൽ പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് സമ്മതിച്ചിരിക്കുന്നത്.

ത്രോംബോസിസ്, ത്രോംബോസൈറ്റോപീനിയ എന്നിവ ചിലരിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അസ്ട്രാസെനക കുത്തിവയ്ക്കുന്നത് കുറച്ചുകാലം നിർത്തിവച്ചിരുന്നു. അസ്ട്രാസെനകയുടെ കോവിഡ് വാക്സീനാണ് ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ വ്യാപകമായി നൽകിയത്. ഇന്ത്യയിൽ ഈ പ്രശ്നമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.

English Summary:
Astrazeneca admitted that their covid vaccine will have side effects

mo-health-covid19 5us8tqa2nb7vtrak5adp6dt14p-list mo-health-vaccine mo-health-astrazeneca 40oksopiu7f7i7uq42v99dodk2-list 3o2742dg6h9er9jc6c7ec20ie2 mo-news-world-countries-india-indianews


Source link
Exit mobile version