ഷറഫുദ്ദീൻ ചിത്രം ‘ദ് പെറ്റ് ഡിറ്റക്ടറ്റീവ്’; ചിത്രീകരണം തുടങ്ങി
ഷറഫുദ്ദീൻ ചിത്രം ‘ദ് പെറ്റ് ഡിറ്റക്ടറ്റീവ്’; ചിത്രീകരണം തുടങ്ങി | The Pet Detective Movie
ഷറഫുദ്ദീൻ ചിത്രം ‘ദ് പെറ്റ് ഡിറ്റക്ടറ്റീവ്’; ചിത്രീകരണം തുടങ്ങി
മനോരമ ലേഖകൻ
Published: April 29 , 2024 04:14 PM IST
1 minute Read
ദ് പെറ്റ് ഡിറ്റക്ടീവ് പൂജ ചടങ്ങിൽ നിന്നും
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ദ് പെറ്റ് ഡിക്ടറ്റീവ്’. തൃക്കാക്കര ശ്രീ വാമനമൂർത്തി ക്ഷേത്രത്തിൽ വച്ച് നടന്ന പൂജാ ചടങ്ങോടെ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. നടൻ രൺജി പണിക്കരാണ് സ്വിച്ച്ഓൺ കർമം നിർവഹിച്ചത്.
സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. ഷറഫുദീൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീനാണ് ചിത്രം നിർമിക്കുന്നത്. അഭിനേതാവായി പ്രേക്ഷകരിലേക്കെത്തിയ താരം ഈ ചിത്രത്തിലൂടെയാണ് ആദ്യമായി നിർമാണ രംഗത്തേക്ക് ചുവടുവ്ക്കുന്നു.
മാസ് റൊമാന്റിക് കോമഡി എന്റർടെയ്നർ ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ആസ്വാധ്യകരമായിരിക്കും എന്നാണ് റിപ്പോർട്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയ് വിഷ്ണു, ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രൻ, ചിത്രസംയോജനം: അഭിനവ് സുന്ദർ നായക്, സംഗീതം: രാജേഷ് മുരുഗേശൻ.
പ്രൊഡക്‌ഷൻ ഡിസൈനർ: ദിനോ ശങ്കർ, ഓഡിയോഗ്രാഫി: വിഷ്ണു ശങ്കർ, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ചീഫ് അസോ ഡയറക്ടർ: രാജേഷ് അടൂർ, പ്രൊഡക്‌ഷൻ കൺട്രോളർ: പ്രണവ് മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ: പ്രശാന്ത് കെ. നായർ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പിആർഒ–മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
English Summary:
The Pet Detective Movie Shoot Started
7rmhshc601rd4u1rlqhkve1umi-list 2kk62kjlmehmodgmr10e5oqe8r f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-sharafudheen mo-entertainment-movie-anupamaparameswaran
Source link