അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒഴിവായത് വൻ അപകടം– വിഡിയോ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒഴിവായത് വൻ അപകടം- Amit Shah | Manorama News

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒഴിവായത് വൻ അപകടം– വിഡിയോ

ഓൺലൈൻ ഡെസ്‌ക്

Published: April 29 , 2024 05:32 PM IST

1 minute Read

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റർ പറന്നുയർന്നപ്പോൾ (വിഡിയോ ദൃശ്യത്തിൽനിന്ന്)

പട്ന∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ അൽപനേരം നിയന്ത്രണം നഷ്ടപ്പെട്ടു. തിങ്കളാഴ്ച, ബിഹാറിലെ ബെഗുസാരായിയിൽനിന്നു പറന്നുയരുന്നതിനിടെയാണ് സംഭവം. പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി എത്തിയതായിരുന്നു അമിത് ഷാ.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്റ്റർ പറന്നുയരുന്നതും വലതുവശത്തേക്ക് ആടിയുലയുന്നതും ഏതാണ്ട് നിലത്ത് സ്പർശിക്കുന്നതും വി‍ഡിയോയിൽ കാണാം. എന്നാൽ ഉടൻ തന്നെ പൈലറ്റ് നിയന്ത്രണം തിരിച്ചുപിടിക്കുകയും ഹെലികോപ്റ്റർ സഞ്ചാരപഥം വീണ്ടെടുത്ത് പറന്നുയരുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.

ബിഹാറിൽ 17 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. എൻഡിഎയിലേക്കു തിരിച്ചെത്തിയ നിതീഷ് കുമാറിന്റെ ജെഡിയു 16 സീറ്റുകളിലും മത്സരിക്കുന്നു. മറ്റു സഖ്യകക്ഷികളായ ചിരാഗ് പാസ്വാന്റെ എൽജെപിയും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും യഥാക്രമം 5, 1 സീറ്റുകളിൽ മത്സരിക്കും. ഇതുരെ ഒൻപതു സീറ്റുകളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്.

English Summary:
Amit Shah’s Narrow Escape As Chopper Briefly Loses Control

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-bihar mo-politics-leaders-amitshah 2jeiicru5fbi08a0plj8qb8qa8 mo-politics-elections-loksabhaelections2024


Source link
Exit mobile version