‘പഞ്ചവത്സര പദ്ധതി’ എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രം: ശ്രീനിവാസൻ
സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ ‘പഞ്ചവത്സര പദ്ധതി’യെ പ്രശംസിച്ച് ശ്രീനിവാസൻ. സിനിമ തനിക്കിഷ്ടപ്പെട്ടെന്നും സാമൂഹിക പ്രസക്തിയുള്ള സിനിമ ഓരോ മലയാളിയും കണ്ടിരിക്കേണ്ട ചിത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ സംവിധായകനായ പി.ജി.പ്രേംലാലിന്റെ അടുത്ത സുഹൃത്തും സിനിമാ മേഖലയിലെ മെന്ററുമാണ് ശ്രീനിവാസൻ. ശ്രീനിവാസനെ നായകനാക്കി ആത്മകഥ, ഔട്ട് സൈഡർ എന്നീ സിനിമകൾ പ്രേംലാൽ നേരത്തെ സംവിധാനം ചെയ്തിരുന്നു.
അതേസമയം സിനിമയ്ക്കു മികച്ച പ്രേക്ഷക പിന്തുണയാണ് തിയറ്ററുകളിൽ നിന്നും ലഭിച്ചത്. സജീവ് പാഴൂർ ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ഷാൻ റഹ്മാൻ നിർവഹിക്കുന്നു. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ.ജി. അനിൽകുമാറാണ് ചിത്രത്തിന്റെ നിർമ്മാണം.
കൃഷ്‌ണേന്ദു എ. മേനോൻ ആണ് പഞ്ചവത്സര പദ്ധതിയിൽ നായികയായി എത്തുന്നത്. പി.പി. കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ, സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം: ആൽബി, എഡിറ്റർ: കിരൺ ദാസ്, ലിറിക്‌സ്: റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്: ത്യാഗു തവനൂർ, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റൻഡ്‌സ്: മാഫിയാ ശശി, വസ്ത്രാലങ്കാരം: വീണാ സ്യമന്തക്, പ്രൊഡക്‌ഷൻ കൺട്രോളർ :ജിനു.പി.കെ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, സൗണ്ട് മിക്സ്: സിനോയ് ജോസഫ്, വിഎഫ്എക്സ്: അമൽ, ഷിമോൻ എൻ.എക്സ്(മാഗസിൻ മീഡിയ), ചീഫ് അസ്സോ. ഡയറക്ടർ: എ.കെ.രജിലേഷ്, അസ്സോ. ഡയറക്ടർ: രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ: ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ്: ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഓ : പ്രതീഷ് ശേഖർ.
Source link