Site icon onlinekeralanews.com

 ടി.വി.കെ നേതാവിന് മറുപടി കാലം കാത്തിരുന്ന് ഉത്തരം നൽകും: രജനികാന്ത്


ചെന്നൈ: തിരഞ്ഞെടുപ്പടുത്തതോടെ തമിഴ്നാട്ടിൽ വിവാദവും കത്തിപ്പടരുന്നു. തനിക്കെതിരെ പറഞ്ഞ ടി.വി.കെ നേതാവിന് ‘സ്റ്റൈൽ മറുപടി”യുമായി സൂപ്പർതാരം രജനികാന്ത് രംഗത്തെത്തിയതോടെ പോര് കടുത്തു. ‘കാലം സംസാരിക്കില്ല, പക്ഷേ കാത്തിരുന്ന് ഉത്തരം നൽകും” എന്നായിരുന്നു മറുപടി.’ടി.വി.കെയുടെ നേതാവായ അധവ് അർജുന അടുത്തിടെ എന്നെക്കുറിച്ച് ഒരു അസത്യമായ അഭിപ്രായം പറഞ്ഞു. കാലം സംസാരിക്കില്ല, പക്ഷേ കാത്തിരുന്ന് ഉത്തരം നൽകും”-രജനി പ്രതികരിച്ചു. പരാമർശത്തിനെതിരെ പ്രതികരിച്ചവർക്ക് രജനി നന്ദിയും പറഞ്ഞു.


Source link

Exit mobile version