എന്‍റെ അച്ഛൻ പോലും രണ്ടുതവണ വിവാഹം കഴിച്ചിട്ടുണ്ട്: പരിഹാസത്തിനു മറുപടിയുമായി വരലക്ഷ്മി

എന്‍റെ അച്ഛൻ പോലും രണ്ടുതവണ വിവാഹം കഴിച്ചിട്ടുണ്ട്: പരിഹാസത്തിനു മറുപടിയുമായി വരലക്ഷ്മി | Varalaxmi Sarathkumar Fiance

എന്‍റെ അച്ഛൻ പോലും രണ്ടുതവണ വിവാഹം കഴിച്ചിട്ടുണ്ട്: പരിഹാസത്തിനു മറുപടിയുമായി വരലക്ഷ്മി

മനോരമ ലേഖകൻ

Published: April 29 , 2024 10:05 AM IST

1 minute Read

വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹനിശ്ചയ ചടങ്ങിൽ നിന്നും

ഭാവിവരൻ നിക്കോളായ് സച്ച്ദേവിനെ വിമർശിച്ചെത്തിയവർക്കു മറുപടിയുമായി നടി വരലക്ഷ്മി ശരത്കുമാർ. തന്റെ പിതാവ് ശരത്കുമാർ രണ്ടുതവണ വിവാഹംകഴിച്ചയാളാണെന്നും നെ​ഗറ്റീവ് കമന്റുകളെ ​ഗൗനിക്കുന്നില്ലെന്നും വരലക്ഷ്മി പറഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ ഭാവിവരനേക്കുറിച്ചുള്ള പരിഹാസങ്ങൾക്ക് വരലക്ഷ്മി മറുപടി നൽകിയത്. 
“എന്റെ അച്ഛൻ പോലും രണ്ടുതവണ വിവാഹം കഴിച്ചു. അദ്ദേഹം സന്തോഷവാനായിരിക്കുന്നിടത്തോളം അതിൽ തെറ്റൊന്നുമില്ല. നിക്കിനെക്കുറിച്ച് ആളുകൾ എങ്ങനെ സംസാരിക്കുന്നുവെന്ന് ഞാൻ കണ്ടു. അവൻ എന്റെ കണ്ണിൽ സുന്ദരനാണ്. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് മോശമായ അഭിപ്രായം പറയുന്നവരെ ഞാൻ കാര്യമാക്കുന്നില്ല. ഞാൻ എന്തിന് അതിനൊക്കെ ഉത്തരം പറയണം? അങ്ങനെ ചെയ്യുന്നത് തുടക്കം മുതലേ ഞാൻ ഒഴിവാക്കിയിരുന്നു.

ഇൻസ്റ്റഗ്രാം വിഡിയോയിൽ നിന്നും

നിക്കിന്‍റെ മാതാപിതാക്കൾ ഒരു ആർട്ട് ഗാലറി നടത്തുകയാണ്. അവനും മകളും പവർലിഫ്റ്റിങിൽ സ്വർണ മെഡൽ ജേതാക്കളാണ്. ഞാന്‍ അവന്‍റെ ഭാര്യയുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. നല്ല വ്യക്തിത്വമുള്ളൊരാണ്.’’– വരലക്ഷ്മി പറഞ്ഞു. 
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വരലക്ഷ്മിയുടെയുംനിക്കോളായ് സച്ച്‌ദേവിന്റെയും വിവാഹനിശ്ചയം. വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചുള്ള വരലക്ഷ്മിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിക്കോളായിയെ പരിഹസിച്ച് നിരവധി കമന്റുകൾ വന്നിരുന്നു. സച്ച്‌ദേവിന്‍റെ രൂപത്തെയും സൗന്ദര്യത്തെയും  മോശമായി ചിത്രികരിച്ചുകൊണ്ടും അദ്ദേഹത്തിന്‍റെ ഒന്നാം വിവാഹത്തെ വിമര്‍ശിച്ചുകൊണ്ടുമായിരുന്നു സൈബര്‍ ആക്രമണങ്ങള്‍. 

English Summary:
Varalaxmi Sarathkumar reacts to negative comments on fiance

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews obhf7ul2hf4t04qmf7so9mkbv mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-varalaxmisarathkumar


Source link
Exit mobile version