വാഷിങ്ടണ്‍: യു.എസ്. കാംപസുകളിലെ പലസ്തീന്‍ അനുകൂല പ്രക്ഷോഭം ശക്തമാവുന്നു. ശനിയാഴ്ച മാത്രം നാല് കാംപസുകളില്‍നിന്നായി 275-ഓളം പ്രക്ഷോഭകരെയാണ് അറസ്റ്റുചെയ്തത്. ഏപ്രില്‍ 18 മുതല്‍ 800-ലേറെപ്പേര്‍ അറസ്റ്റുചെയ്യപ്പെട്ടെന്നാണ് വിവരം.ബോസ്റ്റണിലെ നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് 100 പേരും സെന്റ് ലൂയിസിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് 80 പേരും അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് 72 പേരും ഇന്ത്യാന യൂണിവേഴ്‌സിറ്റിയില്‍നിന്ന് 23 പേരുമാണ് ശനിയാഴ്ച അറസ്റ്റിലായത്. ലോസ് ആഞ്ജിലിസിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ ഇസ്രയേല്‍- പലസ്തീന്‍ അനുകൂലികള്‍ തമ്മില്‍ ഏറ്റുമുട്ടി.
Source link