യുബർ കപ്പ്: ഇന്ത്യൻ വനിതാ ടീം ക്വാർട്ടറിൽ
ചെങ്ഡു(ചൈന): യുബർ കപ്പ് ബാഡ്മിന്റണിൽ ഇന്ത്യൻ വനിതാ ടീം ക്വാർട്ടറിൽ. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ സിംഗപ്പുരിനെ 4-1ന് തോൽപ്പിച്ചാണ് ക്വാർട്ടറിലെത്തിയത്. ആദ്യ മത്സരത്തിൽ കാനഡയെ 4-1നുതന്നെ പരാജയപ്പെടുത്തിയിരുന്നു. സിംഗപ്പുരിനെതിരേ ആദ്യ സിംഗിൾസ് മത്സരത്തിൽ അഷ്മിത ചാലിയ പരാജയപ്പെട്ടെങ്കിലും ഇഷാറാണി ബറുവ, അൻമോൽ ഖർബ് എന്നിവരുടെ മികവിൽ അനായാസ ജയത്തോടെ ക്വാർട്ടർ ഉറപ്പിച്ചു. ശക്തരായ ചൈനയ്ക്കെതിരേയാണ് ഗ്രൂപ്പ് എയിലെ ഇന്ത്യയുടെ അവസാന മത്സരം. നിലവിൽ രണ്ടു ജയമുള്ള ചൈനയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
Source link