INDIALATEST NEWS

തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടു; ആംആദ്മി ഗാനത്തിനും ‘കട്ട് ’

തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടു; ആംആദ്മി ഗാനത്തിനും ‘കട്ട് ’ – Delhi Chief Electoral Officer ordered to make changes in Aam Aadmi Party’s election campaign song | Malayalam News, India News | Manorama Online | Manorama News

തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടു; ആംആദ്മി ഗാനത്തിനും ‘കട്ട് ’

മനോരമ ലേഖകൻ

Published: April 29 , 2024 03:06 AM IST

1 minute Read

ന്യൂഡൽഹി∙ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ ഡൽഹി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ഉത്തരവിട്ടു. 2 മിനിറ്റ് 5 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ 8 മാറ്റങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. ചില ഭാഗങ്ങൾ അക്രമത്തിനു പ്രേരണ നൽകുന്നതാണെന്ന് ഉത്തരവിൽ പറയുന്നു. 

അരവിന്ദ് കേജ്‍രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട്, ‘ജയിലിനുള്ള മറുപടി വോട്ടിലൂടെ’ എന്നു പരാമർശിക്കുന്ന ഭാഗം ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്നതാണ്. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പൊലീസ് കൊണ്ടുപോകുന്ന ദൃശ്യം ഉൾപ്പെടുത്തിയതുവഴി പൊലീസിനെ മോശമായി ചിത്രീകരിക്കുന്നതായും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ചൂണ്ടിക്കാട്ടി.

ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗാനത്തിന്റെ വിലക്കേർപ്പെടുത്തുകയാണെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി ആരോപിച്ചു. 

English Summary:
Delhi Chief Electoral Officer ordered to make changes in Aam Aadmi Party’s election campaign song

fvqdl8mc770gn6kbfpq1kp9bl mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest mo-politics-leaders-arvindkejriwal mo-politics-parties-aap


Source link

Related Articles

Back to top button