സഹൽ ഗോളിൽ ബഗാൻ ഫൈനലിൽ
കോൽക്കത്ത: മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ഗോളിൽ ഐഎസ്എൽ ഫുട്ബോൾ 2023-24 സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഫൈനലിൽ. സ്വന്തം സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നിറഞ്ഞ 60000ത്തിലേറെ കാണികളുടെ മുന്നിൽ രണ്ടാംപാദ സെമി ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് മോഹൻ ബഗാൻ ഒഡീഷ എഫ്സിയെ പരാജയപ്പെടുത്തിയത്. ഇരുപാദങ്ങളിലുമായി 3-2ന്റെ ജയമാണ് ബഗാൻ നേടിയത്. ആദ്യപാദത്തിൽ ഒഡീഷ 2-1ന് ജയിച്ചിരുന്നു. സ്വന്തം കളത്തിൽ ജേസണ്‍ കമ്മിംഗ്സിന്റെ ഗോളിൽ (22’) ബഗാൻ മുന്നിലെത്തി. ഇതോടെ അഗ്രഗേറ്റ് സമനിലയായി. വിജയഗോളിനായി പൊരുതിയ ബഗാൻ 90+3-ാം മിനിറ്റിൽ സഹലിലൂടെ വിജയ ഗോൾ സ്വന്തമാക്കി.
മികച്ചൊരു നീക്കത്തിനൊടുവിലാണ് ആദ്യ ഗോളെത്തിയത്. ലിസ്റ്റണ്‍ കൊളാകോ-ദിമിത്രി പെട്രാറ്റോസ് നീക്കം ഒഡീഷ പ്രതിരോധം ഭേദിച്ചു. ദിമിത്രിയുടെ ശ്രമം ഗോൾകീപ്പർ പിടിയിലൊതുക്കാതെ രക്ഷപ്പെടുത്തി. എന്നാൽ റീബൗണ്ടായി വന്ന പന്ത് കമ്മിംഗ്സ് വലയിലാക്കി. രണ്ടാംപകുതിയിൽ സമനിലയ്ക്കായി ഒഡീഷ പൊരുതിയെങ്കിലും ഗോളെത്തിയില്ല. പകരക്കാനായി ഇറങ്ങിയ സഹൽ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ക്ലോസ് റേഞ്ച് ഹെഡറിലൂടെ സഹൽ വലകുലുക്കി.
Source link