അജ്മേറിൽ പള്ളി ഇമാമിനെ അടിച്ചുകൊന്നു - onlinekeralanews.com
INDIALATEST NEWS

അജ്മേറിൽ പള്ളി ഇമാമിനെ അടിച്ചുകൊന്നു

അജ്മേറിൽ പള്ളി ഇമാമിനെ അടിച്ചുകൊന്നു – Imam of mosque killed in Ajmer | Malayalam News, India News | Manorama Online | Manorama News

അജ്മേറിൽ പള്ളി ഇമാമിനെ അടിച്ചുകൊന്നു

മനോരമ ലേഖകൻ

Published: April 29 , 2024 02:01 AM IST

1 minute Read

പ്രതീകാത്മക ചിത്രം (Photo: IANS)

ജയ്പുർ ∙ രാജസ്ഥാനിലെ അജ്‌മേറിൽ മൂന്നംഗസംഘം പള്ളി ഇമാമായ യുവാവിനെ അടിച്ചുകൊന്നു. ശനിയാഴ്ച പുലർച്ചെ 2ന് റാംഗഞ്ജിലെ കൻചൻ നഗറിലെ മസ്ജിദിൽ അതിക്രമിച്ചു കടന്ന സംഘം ഇമാം മുഹമ്മദ് താഹിറിനെ (30) കുറുവടികളുമായി ആക്രമിക്കുകയായിരുന്നു. പള്ളിയിൽ താമസിച്ചു പഠിക്കുന്ന 6 കുട്ടികളും അവിടെയുണ്ടായിരുന്നു. അക്രമിസംഘം ഇവരെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി. കൃത്യത്തിനുശേഷം അക്രമികൾ കടന്നുകളഞ്ഞു. കുട്ടികളാണു നാട്ടുകാരെ വിവരമറിയിച്ചത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നു പൊലീസ് പറഞ്ഞു. 

English Summary:
Imam of mosque killed in Ajmer

mo-crime-attack mo-judiciary-lawndorder-police gkhqsv869okm5d48nrr2e6954 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-rajasthan mo-crime-murder


Source link

Related Articles

Back to top button