ട്രാഫിക് കേസ്: മോദിയെ വിമർശിച്ച ന്യൂനപക്ഷമോർച്ച നേതാവ് അറസ്റ്റിൽ

ട്രാഫിക് കേസ്: മോദിയെ വിമർശിച്ച ന്യൂനപക്ഷമോർച്ച നേതാവ് അറസ്റ്റിൽ – Police arrested Usman Gani – India News, Malayalam News | Manorama Online | Manorama News
ട്രാഫിക് കേസ്: മോദിയെ വിമർശിച്ച ന്യൂനപക്ഷമോർച്ച നേതാവ് അറസ്റ്റിൽ
മനോരമ ലേഖകൻ
Published: April 29 , 2024 02:04 AM IST
1 minute Read
ഉസ്‍മാൻ ഗനി. (Photo:@knewstrust/X)
ന്യൂഡൽഹി ∙ രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി വിവാദപ്രസംഗത്തെ വിമർശിച്ചതിന്റെ പേരിൽ കഴിഞ്ഞദിവസം ബിജെപിയിൽനിന്നു പുറത്താക്കപ്പെട്ട മുൻ ന്യൂനപക്ഷമോർച്ച നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. ബിജെപി ന്യൂനപക്ഷമോർച്ച ബിക്കാനിർ ജില്ലാ പ്രസിഡന്റ് ഉസ്മാൻ ഗനിയെ ഏതാനും ദിവസം മുൻപാണ് പാർട്ടിയിൽനിന്നു പുറത്താക്കിയത്.
റോഡിലെ പൊലീസ് പരിശോധനയ്ക്കിടെ ഗനി തന്റെ വാഹനം പരിശോധിക്കാൻ അനുവദിച്ചില്ലെന്നു പറഞ്ഞുണ്ടായ ബഹളത്തെ തുടർന്നാണു ശനിയാഴ്ച അറസ്റ്റ് ചെയ്തത്. മുസ്‌ലിം മതവിശ്വാസിയെന്ന നിലയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തന്നെ നിരാശപ്പെടുത്തിയെന്ന ഗനിയുടെ അഭിപ്രായമാണ് പാർട്ടിക്ക് അതൃപ്തിയുണ്ടാക്കിയത്. പാർട്ടിയുടെ പ്രതിഛായ കളങ്കപ്പെടുത്തിയെന്നു കാട്ടിയായിരുന്നു നടപടി.
English Summary:
Police arrested Usman Gani
3i3d0fp4nmpcc61fle9cq3tmmo mo-politics-parties-bjp mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-narendramodi
Source link