600 കോടിയുടെ ലഹരിമരുന്നുമായി പാക്ക് ബോട്ട് പിടിച്ചു – Indian Coast Guard | National News | Manorama News
ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; 600 കോടിയുടെ ലഹരിമരുന്നുമായി പാക്ക് ബോട്ട് പിടിച്ചു; 14 പേർ അറസ്റ്റിൽ
ഓൺലൈൻ ഡെസ്ക്
Published: April 28 , 2024 08:47 PM IST
1 minute Read
പിടിച്ചെടുത്ത ലഹരിമരുന്നും പാക്കിസ്ഥാനികളുമായി തീരസംരക്ഷണ സേനാംഗങ്ങൾ (Photo: X/ @IndiaCoastGuard)
അഹമ്മദാബാദ് ∙ ഗുജറാത്ത് തീരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട പാക്കിസ്ഥാൻ ബോട്ടിൽനിന്ന് തീരസംരക്ഷണ സേന 600 കോടി രൂപ വിലമതിക്കുന്ന 86 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന 14 പാക്കിസ്ഥാനികളെ അറസ്റ്റു െചയ്തു. തീരസംരക്ഷണ സേനയ്ക്കൊപ്പം ഭീകരവിരുദ്ധ സ്ക്വാഡും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും ദൗത്യത്തിൽ പങ്കാളികളായി. ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയിലെ അംഗങ്ങളാണ് പിടിയിലായത്.
English Summary:
Drugs Worth ₹ 600 Crore, 14 Pakistanis Caught In Massive Op On The Sea
mo-news-common-coast-guard 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 1sdl7nmra9060a7bcr0q1quc5r mo-news-common-drug-racket mo-crime-crime-news
Source link