INDIA

ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസിന് വൻ തിരിച്ചടി; ഡൽഹി പിസിസി അധ്യക്ഷൻ രാജിവച്ചു

കോൺഗ്രസിന് തിരിച്ചടി, ഡൽഹി പിസിസി അധ്യക്ഷൻ രാജിവച്ചു – Latest News | Manorama Online

ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസിന് വൻ തിരിച്ചടി; ഡൽഹി പിസിസി അധ്യക്ഷൻ രാജിവച്ചു

ഓൺലൈൻ ‍ഡെസ്ക്

Published: April 28 , 2024 10:29 AM IST

Updated: April 28, 2024 10:39 AM IST

1 minute Read

അരവിന്ദർ സിങ് ലവ്ലി (Photo-ArvinderLovely/X)

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ, കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി പദവിയിൽ നിന്ന് രാജിവച്ചു. സംഘടനാതലത്തിലെ അതൃപ്തിയെ തുടർന്നാണ് രാജിയെന്നാണ് വിവരം. ഡൽഹിയിൽ ആംആദ്മി പാർട്ടിയുമായുള്ള സഖ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ എതിർപ്പും രാജിക്കു കാരണമായതായി സൂചനയുണ്ട്.

ഡൽഹിയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുള്ള അതൃപ്തിയാണ് അരവിന്ദർ സിങ് ല‌‌വ്‌ലിയുടെ പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിൽ. ഡൽഹിക്ക് അപരിചിതരായ സ്ഥാനാർഥികളെ കൊണ്ടുവന്നതിലും അദ്ദേഹം അതൃപ്തനായിരുന്നു. യുവനേതാവ് കനയ്യ കുമാറിന്റെ സ്ഥാനാർഥിത്വത്തിൽ ഉൾപ്പെടെ അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നുവെന്നാണ് വിവരം. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് തന്നെ അകറ്റി നിർത്തിയതിലും അദ്ദേഹം അസ്വസ്ഥനായിരുന്നു.

‘‘കോൺഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ഉയർന്നുവന്ന പാർട്ടിയുമായുള്ള സഖ്യത്തിന് ഡൽഹി കോൺഗ്രസ് ഘടകം എതിരായിരുന്നു. എന്നിട്ടും ഡൽഹിയിൽ എഎപിയുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിച്ചു’’ – അരവിന്ദർ സിങ് തന്റെ രാജിക്കത്തിൽ കുറിച്ചു.

English Summary:
Delhi Congress Chief Arvinder Singh Lovely resigns from his post.

mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 1nq84arh2rc4d0vrc7vc328i8e mo-politics-parties-congress mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button