ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മുന്‍ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം. 2024-25 സീസണിലേക്കാണ് ലെസ്റ്റര്‍ സ്ഥാനക്കയറ്റം നേടിയത്. കഴിഞ്ഞ ദിവസം ലീഡ്സ് യുണൈറ്റഡ് തോറ്റതോടെ ഇംഗ്ലീഷ് ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ലെസ്റ്റര്‍ ഒന്നാം ഡിവിഷനിലേക്കു തിരിച്ചെത്തിയത്. 2015-16 സീസണിലാണ് ലെസ്റ്റർ പ്രീമിയര്‍ ലീഗ് ജേതാക്കളായത്.
Source link