മണിപ്പുരിൽ 2 സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു | 2 CRPF jawans martyred in Manipur | National News | Malayalam News | Manorama News
മണിപ്പുരിൽ 2 സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു
മനോരമ ലേഖകൻ
Published: April 28 , 2024 02:49 AM IST
1 minute Read
മണിപ്പുരിലെ ബിഷ്‌ണുപുർ മേഖലയിൽ കാവൽ നിൽക്കുന്ന സൈനികൻ (ഫയൽ ചിത്രം) (Image by PTI photo)
കൊൽക്കത്ത ∙ മണിപ്പുരിൽ പോളിങ് പൂർത്തിയായതിനു തൊട്ടുപിന്നാലെ വ്യാപകമായ അക്രമം. ബിഷ്ണുപുരിൽ 2 സിആർപിഎഫ് ജവാന്മാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2 പേർക്കു ഗുരുതരമായി പരുക്കേറ്റു. കാങ്പോക്പിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള വെടിവയ്പിൽ മെയ്തെയ് വിഭാഗക്കാരൻ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടേകാലോടെയാണ് ബിഷ്ണുപുരിൽ മെയ്തെയ്- കുക്കി അതിർത്തിയായ നാരൻസെയ്നയിലെ സിആർപിഎഫ് ഔട്ട്പോസ്റ്റിനു നേരെ ആക്രമണമുണ്ടായത്. ഒരു മണിക്കൂറോളം വെടിവയ്പു നടത്തിയ അക്രമികൾ ബോംബ് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ എൻ.മുഹമ്മദ് സർക്കാർ, ഹെഡ് കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ത്യ റിസർവ് ബറ്റാലിയന്റെ ക്യാംപിനു തൊട്ടടുത്തുള്ള സിആർപിഎഫ് 128 ബറ്റാലിയന്റെ ഔട്ട്പോസ്റ്റിലാണ് സ്ഫോടനമുണ്ടായത്.
English Summary:
2 CRPF jawans martyred in Manipur
40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-defense-crpf 674uk6h95a0vas6q5874gni5o2 mo-news-national-states-manipur
Source link