ഐഎസ്എൽ ഫുട്ബോൾ: മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്- ഒഡീഷ എഫ്സി രണ്ടാംപാദ സെമി ഫൈനൽ ഇന്ന്
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2023-24 സീസണിന്റെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. രണ്ടാംപാദ സെമി ഫൈനലിൽ ഇന്ന് കോൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ഒഡീഷ എഫ്സിയും ഏറ്റുമുട്ടും. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ആദ്യപാദ സെമിയിൽ ഒഡീഷ എഫ്സി 2-1ന്റെ ജയം സ്വന്തമാക്കിയിരുന്നു. ഈ ചെറിയ സ്വന്തം കാണികൾ നൽകുന്ന ആവേശത്തിൽ ഈ സ്കോർ മറികടന്ന് വൻ ജയവുമായി തുടർച്ചയായ രണ്ടാം ഫൈനലാണ് മോഹൻ ബഗാൻ ലക്ഷ്യമിടുന്നത്. ഈ സീസണിലെ ലീഗിലെ ഒന്നാം സ്ഥാനക്കാർക്കുള്ള ഐഎസ്എൽ ഷീൽഡ് നേടിയ ബഗാന് തുടർച്ചയായ ചാന്പ്യൻഷിപ്പാണ് ലക്ഷ്യം. ഈ സെമി ഫൈനൽ ബഗാന് ഫൈനൽ പോലെ കളിക്കേണ്ടതായിരിക്കുകയാണ്. ഒഡീഷയുടെ പ്രവചനാതീതമായ ആക്രമണരീതിയെ തടയാൻ കൂടുതൽ ശക്തമായ പ്രതിരോധവും അതിനൊത്ത ആക്രമണവും അന്റോണിയ ഹബാസിന്റെ ടീമിന് നടത്തിയേ തീരു.
ഈ സീസണിൽ മോഹൻ ബഗാനെതിരേ മികച്ച പ്രകടനമാണ് ഒഡീഷ നടത്തിയത്. ഈ മികവ് ആവർത്തിക്കാനുള്ള അവസരമാണ് സെർജിയോ ലൊബെറോയുടെ ഒഡീഷയ്ക്ക്. സ്വന്തം കളത്തിൽ കാണികൾ നല്കുന്ന ഉൗർജം ആക്രമണത്തിലേക്കു വരുത്തിയാൽ ഒഡീഷ എഫ്സി ബുദ്ധിമുട്ടിലാകും. ഇതു തടയാൻ കിട്ടുന്ന അവസരം പരമാവധി മുതലാക്കി കാണികളെ നിശബ്ദരാക്കാനുള്ള ശ്രമമാകും ലൊബെറോ നടത്തുക.
Source link