വാഷിങ്ടണ്‍: പോലീസ് പിടികൂടിയ കറുത്തവര്‍ഗക്കാരന്‍ മരിച്ചു. യു.എസ്സിലെ ഒഹായോ സംസ്ഥാനത്താണ് സംഭവം. ഫ്രാങ്ക് ടൈസണ്‍ എന്ന 53-കാരനാണ് മരിച്ചത്. യു.എസ്സിലെ മിനസോട്ട സംസ്ഥാനത്ത് 2020-ലുണ്ടായ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായ സംഭവമാണ് ഒഹായോയിലും ഉണ്ടായത്. പോലീസ് കീഴടക്കിയ ശേഷം ഫ്രാങ്ക് ടൈസണ്‍ ‘എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല’ എന്ന് പലതവണ പറയുന്നതിന്റെ ദൃശ്യം പുറത്തുവന്നു. പോലീസിന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മരണത്തിന് മുമ്പ് ജോര്‍ജ് ഫ്‌ളോയിഡും തനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞിരുന്നു.
Source link