വാഷിങ്ടണ്‍: യു.എസിലെ സൗത്ത് കരോലിനയിലെ ഗ്രീന്‍വില്ലെ കൗണ്ടിയിലുണ്ടാ കാറപകടത്തില്‍ ഗുജറാത്ത് സ്വദേശികളായ മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍നിന്നുള്ള രേഖാബന്‍ പട്ടേല്‍, സംഗീതബന്‍ പട്ടേല്‍, മനിഷാബന്‍ പട്ടേല്‍ എന്നിവരാണ് മരിച്ചത്. അതിവേഗത്തിലെത്തിയ കാര്‍ റോഡില്‍നിന്ന് തെന്നിമാറി പാലത്തിന് മുകളില്‍നിന്ന് തെറിച്ച് മരത്തിലിടിച്ച് നിന്നു. ഒരാള്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.നാലുപേര്‍ സഞ്ചരിച്ച എസ്.യു.വിയാണ് അപകടത്തില്‍പ്പെട്ടത്. പാതയുടെ നാല് ലൈനിലൂടെയും നിയന്ത്രണംവിട്ട് സഞ്ചരിച്ച് വരമ്പുകള്‍ക്കുമുകളിലൂടെ കയറിയിറങ്ങി വായുവില്‍ 20 അടിയോളം ഉയര്‍ന്നുപൊങ്ങിയ ശേഷമാണ് വാഹനം മരത്തിലിടിച്ച് നിന്നത്. അമിതവേഗമാണ് അപകടകാരണമെന്നും മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
Source link