HEALTH

രാത്രി സമയത്ത് ജോലി ചെയ്യുന്ന ആളാണോ? അമിതവണ്ണം, വിഷാദം എന്നിവ തേടിയെത്താം

രാത്രി ജോലിയും ഇടയ്‌ക്കിടെ മാറുന്ന ജോലി സമയങ്ങളും വിഷാദരോഗത്തിലേക്ക്‌ നയിക്കാം – Depression | Middle Age | Stress | Health tips | Health News

രാത്രി സമയത്ത് ജോലി ചെയ്യുന്ന ആളാണോ? അമിതവണ്ണം, വിഷാദം എന്നിവ തേടിയെത്താം

ആരോഗ്യം ഡെസ്ക്

Published: April 24 , 2024 09:23 AM IST

Updated: April 23, 2024 07:58 PM IST

1 minute Read

Representative image. Photo Credit:PR Image Factory/Shutterstock.com

ചെറുപ്പത്തില്‍ രാത്രി ഷിഫ്‌റ്റുകളില്‍ ജോലി ചെയ്യേണ്ടി വരുന്നതും ജോലി സമയങ്ങള്‍ തുടര്‍ച്ചയായി മാറുന്നതും മധ്യവയസ്സില്‍ നിങ്ങളെ വിഷാദരോഗിയാക്കി മാറ്റാമെന്ന്‌ പഠനം. 30 വര്‍ഷം കൊണ്ട്‌ ഏഴായിരം അമേരിക്കക്കാരെ ഉള്‍പ്പെടുത്തി എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ വര്‍ക്കിലെ ഗവേഷകരാണ്‌ പഠനം നടത്തിയത്‌.

രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നതും ജോലി സമയം തുടര്‍ച്ചയായി മാറുന്നതും ഉറക്കത്തെ ബാധിക്കുമെന്നും ഇത്‌ 50 വയസ്സാകുമ്പോഴേക്കും വിഷാദം ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക്‌ നയിക്കുമെന്നും പഠനം പറയുന്നു. പഠനത്തില്‍ പങ്കെടുത്തവരില്‍ നാലിലൊന്ന്‌ പേര്‍ക്ക്‌ മാത്രമായിരുന്നു പകല്‍ സമയം ജോലിയുണ്ടായിരുന്നത്‌. ആവശ്യത്തിന്‌ ഉറക്കം ലഭിക്കാത്ത അവസ്ഥ പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പല പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന്‌ പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്‌.

Representative Image. Photo Credit : AndreyPopov / iStockPhoto.com

അമേരിക്കയിലെ വെളുത്ത വംശജരെ അപേക്ഷിച്ച്‌ കറുത്ത വംശജരാണ്‌ ഉറക്കമില്ലായ്‌മ മൂലമുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ നേരിടുന്നതെന്നും പഠനറിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ജോലി നമ്മെ അനാരോഗ്യവാന്മാരാക്കുന്ന സാഹചര്യം തടയേണ്ടതാണെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ വര്‍ക്കിലെ പ്രഫസര്‍ വെന്‍ ജുയി ഹാന്‍ പറയുന്നു.

ജോലി മൂലം ശാരീരികവും മാനസികവുമായി അവശരാവുന്നവരെ പിന്തുണയ്‌ക്കാനുള്ള വിഭവങ്ങള്‍ ലഭ്യമാക്കി ഈ സാഹചര്യത്തെ മറികടക്കാന്‍ കഴിയണമെന്ന്‌ പ്ലോസ്‌ വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്‌ ശുപാര്‍ശ ചെയ്യുന്നു.

English Summary:
New Study Links Night Shifts to Increased Depression Risk by Middle Age

mo-health-healthnews 4lt8ojij266p952cjjjuks187u-list mo-health-healthtips 2v9hbq7g9ov5cr9k27j7mr609n mo-health 6r3v1hh4m5d4ltl5uscjgotpn9-list mo-health-depression mo-health-healthylifestyle


Source link

Related Articles

Back to top button