CINEMA

‘ഷൈൻ ടോമുമായി പിരിഞ്ഞോ?’; പരിഹസിച്ചവർക്കു ‘ചുംബന’ മറുപടിയുമായി തനൂജ

‘ഷൈൻ ടോമുമായി പിരിഞ്ഞോ?’; പരിഹസിച്ചവർക്കു ‘ചുംബന’ മറുപടിയുമായി തനൂജ | Shine Tom Chacko Thanuja

‘ഷൈൻ ടോമുമായി പിരിഞ്ഞോ?’; പരിഹസിച്ചവർക്കു ‘ചുംബന’ മറുപടിയുമായി തനൂജ

മനോരമ ലേഖകൻ

Published: April 27 , 2024 10:07 AM IST

Updated: April 27, 2024 10:12 AM IST

1 minute Read

തനൂജയ്‌ക്കൊപ്പം ഷൈൻ ടോം ചാക്കോ

നടൻ ഷൈൻ ടോം ചാക്കോയുമായി പിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടെ ഷൈനൊപ്പമുള്ള പ്രണയചിത്രം പങ്കുവച്ച് ഭാവിവധുവും മോഡലുമായ തനൂജ (തന്‍ഹ ഷെറിൻ). ഷൈനിന് പ്രണയചുംബനം നൽകിക്കൊണ്ടാണ് വിമർശകരുടെ വായ അടപ്പിച്ചത്. ചിത്രത്തിനു കീഴെയും പരിഹാസ കമന്റുമായി എത്തുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകാനും തനൂജ മടിച്ചില്ല.

കഴിഞ്ഞ ദിവസം ഷൈൻ ടോമിനൊപ്പമുള്ള ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാം പേജിൽ നിന്നും നീക്കം ചെയ്തതോടെയാണ് ഇരുവരും പിരിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ വന്നത്. വിവാഹനിശ്ചയ ചിത്രങ്ങളടക്കം തനൂജ നീക്കം ചെയ്തിരുന്നു. 

ഇതിനു പിന്നാലെ ഇരുവർക്കും നേരെ വലിയ രീതിയിലുള്ള പരിഹാസമാണ് സമൂഹ മാധ്യമങ്ങളിൽ കാണാനായത്. ‘ഷൈൻ ടോം തേച്ചിട്ടുപോയോ?’ ‘പ്രതീക്ഷിച്ചതു സംഭവിച്ചു’ എന്നൊക്കെയായിരുന്നു വിമർശനം. ഇവർ വിവാഹത്തിനു മുമ്പ് തന്നെ പിരിയുമെന്നത് നേരത്തെ ഉറപ്പായിരുന്നുവെന്നും വിചാരിച്ചതുപോലെ തന്നെ സംഭവിച്ചുവെന്നുമായിരുന്നു മറ്റുചിലരുടെ പരിഹാസ കമന്റുകൾ. തനൂജ അടുത്തിടെ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളിലും ഷൈനുമായി ബന്ധപ്പെട്ട കമന്റുകളാണ് കൂടുതലും വന്നത്. ഇതിനൊക്കെ മറുപടിയെന്നോളമാണ് പുതിയ ചിത്രവുമായി തനൂജയും ഷൈൻടോമും എത്തിയത്.

ഷൈൻ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും തനൂജയും ഒപ്പം ഉണ്ടാകാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഷൈൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഈ കഴിഞ്ഞ ജനുവരി ഒന്നാം തീയതി ആയിരുന്നു ഷൈൻ ടോം ചാക്കോയുടെയും തനൂജയുടെയും വിവാഹ നിശ്ചയം. വിവാഹം ഈ വർഷം ഉണ്ടായേക്കും.

English Summary:
Shine Tom Chacko and Thanuja replies on haters comments

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-celebrity-celebritywedding mo-entertainment-movie-shine-tom-chacko f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7lfmebsr3u6afut95kkc9cibm2


Source link

Related Articles

Back to top button