സി​റ്റി​ക്കു ജ​യം


ഫാ​ൽ​മ​ർ (ഇം​ഗ്ല​ണ്ട്): ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി 4-0ന് ​ബ്രൈ​റ്റ​നെ തോ​ൽ​പ്പി​ച്ചു. ജ​യ​ത്തോ​ടെ സി​റ്റി ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ആ​ഴ്സ​ണ​ലു​മാ​യി പോ​യി​ന്‍റ് വ്യ​ത്യാ​സം ഒ​ന്നാ​ക്കി കു​റ​ച്ചു. 34 ക​ളി​യി​ൽ ആ​ഴ്സ​ണ​ലി​ന് 77 പോ​യി​ന്‍റും ഒ​രു മ​ത്സ​രം കു​റ​വു​ള്ള സി​റ്റി​ക്ക് 76 പോ​യി​ന്‍റു​മാ​ണ്. തു​ട​ർ​ച്ച​യാ​യ നാ​ലാം പ്രീ​മി​യ​ർ ലീ​ഗ് ചാ​ന്പ്യ​ൻ​ഷി​പ് ല​ക്ഷ്യ​മി​ടു​ന്ന സി​റ്റി​ക്ക് ഇ​നി അ​ഞ്ചു മ​ത്സ​ര​ങ്ങ​ൾ​കൂ​ടി​യു​ണ്ട്. ഫി​ൽ ഫോ​ഡ​ൻ ഇ​ര​ട്ട ഗോ​ൾ (26’, 34’) നേ​ടി​യ​പ്പോ​ൾ കെ​വി​ൻ ഡി ​ബ്രു​യി​നും (17’), ജു​ലി​യ​ൻ അ​ൽ​വാ​ര​സും (62’) ഓ​രോ ത​വ​ണ വ​ല​കു​ലു​ക്കി.

നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്, ഫു​ൾ​ഹാം, ടോ​ട്ടൻ​ഹാം എ​ന്നീ എ​വേ മ​ത്സ​ര​ങ്ങ​ളും വൂ​ൾ​വ​ർ​ഹാം​ട​ണ്‍, വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡ് ടീ​മു​ക​ൾ​ക്കെ​തി​രേ ഹോം ​മ​ത്സ​ര​ങ്ങ​ളു​മാ​ണ് സി​റ്റി​ക്ക് ഇ​നി​യു​ള്ള​ത്. ഈ ​മ​ത്സ​ര​ങ്ങ​ളെ​ല്ലാം ജ​യി​ച്ചാ​ൽ സി​റ്റി​ തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യും ക​പ്പ് ഉ​യ​ർ​ത്തും. ഇം​ഗ്ലീ​ഷ് ടോ​പ് ലീ​ഗ് ച​രി​ത്ര​ത്തി​ൽ ഒ​രു ടീ​മും തു​ട​ർ​ച്ച​യാ​യി നാ​ലു ത​വ​ണ ജേ​താ​ക്ക​ളാ​യി​ട്ടി​ല്ല.


Source link

Exit mobile version