സിറ്റിക്കു ജയം
ഫാൽമർ (ഇംഗ്ലണ്ട്): ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി 4-0ന് ബ്രൈറ്റനെ തോൽപ്പിച്ചു. ജയത്തോടെ സിറ്റി ഒന്നാം സ്ഥാനത്തുള്ള ആഴ്സണലുമായി പോയിന്റ് വ്യത്യാസം ഒന്നാക്കി കുറച്ചു. 34 കളിയിൽ ആഴ്സണലിന് 77 പോയിന്റും ഒരു മത്സരം കുറവുള്ള സിറ്റിക്ക് 76 പോയിന്റുമാണ്. തുടർച്ചയായ നാലാം പ്രീമിയർ ലീഗ് ചാന്പ്യൻഷിപ് ലക്ഷ്യമിടുന്ന സിറ്റിക്ക് ഇനി അഞ്ചു മത്സരങ്ങൾകൂടിയുണ്ട്. ഫിൽ ഫോഡൻ ഇരട്ട ഗോൾ (26’, 34’) നേടിയപ്പോൾ കെവിൻ ഡി ബ്രുയിനും (17’), ജുലിയൻ അൽവാരസും (62’) ഓരോ തവണ വലകുലുക്കി.
നോട്ടിംഗ്ഹാം ഫോറസ്റ്റ്, ഫുൾഹാം, ടോട്ടൻഹാം എന്നീ എവേ മത്സരങ്ങളും വൂൾവർഹാംടണ്, വെസ്റ്റ് ഹാം യുണൈറ്റഡ് ടീമുകൾക്കെതിരേ ഹോം മത്സരങ്ങളുമാണ് സിറ്റിക്ക് ഇനിയുള്ളത്. ഈ മത്സരങ്ങളെല്ലാം ജയിച്ചാൽ സിറ്റി തുടർച്ചയായ നാലാം തവണയും കപ്പ് ഉയർത്തും. ഇംഗ്ലീഷ് ടോപ് ലീഗ് ചരിത്രത്തിൽ ഒരു ടീമും തുടർച്ചയായി നാലു തവണ ജേതാക്കളായിട്ടില്ല.
Source link