താഴെത്തട്ടിൽ ഒന്നും നടക്കുന്നില്ല; ഡൽഹി സർക്കാരിനെതിരെ ഹൈക്കോടതി

താഴെത്തട്ടിൽ ഒന്നും നടക്കുന്നില്ല; ഡൽഹി സർക്കാരിനെതിരെ ഹൈക്കോടതി – Nothing is going on at the bottom level; High Court against Delhi Government | India News, Malayalam News | Manorama Online | Manorama News

താഴെത്തട്ടിൽ ഒന്നും നടക്കുന്നില്ല; ഡൽഹി സർക്കാരിനെതിരെ ഹൈക്കോടതി

മനോരമ ലേഖകൻ

Published: April 27 , 2024 02:13 AM IST

Updated: April 26, 2024 10:54 PM IST

1 minute Read

ന്യൂഡൽഹി ∙ അധികാരം കൈവശം വയ്ക്കുന്നതിൽ മാത്രമാണു ഡൽഹി സർക്കാരിനു താൽപര്യമെന്നും താഴെത്തട്ടിൽ ഒന്നും നടക്കുന്നില്ലെന്നും ഡൽഹി ഹൈക്കോടതിയുടെ വിമർശനം. ദേശീയ തലസ്ഥാന മേഖലയിലെ വിവിധ പദ്ധതികൾ തടസ്സപ്പെട്ടിരിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ നിരീക്ഷണം. ഡൽഹി കോർപറേഷനു കീഴിലെ സ്കൂളുകളിലെ കുട്ടികൾക്കു യൂണിഫോം, പഠനോപകരണങ്ങൾ, പുസ്തകങ്ങൾ എന്നിവ ലഭിക്കുന്നില്ലെന്നു കാട്ടി സന്നദ്ധസംഘടനയായ സോഷ്യൽ ജൂറിസ്റ്റ് ആണു കോടതിയെ സമീപിച്ചത്. 

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു മാത്രമാണ് ഇക്കാര്യങ്ങളിൽ നിർദേശം നൽകാൻ സാധിക്കുകയെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സാഹചര്യത്തിൽ ഇതു സാധിച്ചിട്ടില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോഴായിരുന്നു വിമർശനം. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

English Summary:
Nothing is going on at the bottom level; High Court against Delhi Government

mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-judiciary-delhi-high-court mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-arvindkejriwal 1o4u8ctfu8etv5lbo1ag66p3vc


Source link
Exit mobile version