INDIALATEST NEWS

കഴുത്തിൽ മുള്ളൻപന്നിയുടെ മുള്ളു തറച്ചു; കടുവ ചത്തത് ഭക്ഷണം കഴിക്കാനാവാതെ

കഴുത്തിൽ മുള്ളൻപന്നിയുടെ മുള്ളു തറച്ചു; കടുവ ചത്തത് ഭക്ഷണം കഴിക്കാനാവാതെ – Tiger injured in hedgehogs attack died | Malayalam News, India News | Manorama Online | Manorama News

കഴുത്തിൽ മുള്ളൻപന്നിയുടെ മുള്ളു തറച്ചു; കടുവ ചത്തത് ഭക്ഷണം കഴിക്കാനാവാതെ

മനോരമ ലേഖകൻ

Published: April 26 , 2024 04:19 AM IST

1 minute Read

പരുക്കേറ്റത് ഒരാഴ്ചയെങ്കിലും മുൻപെന്ന് നിഗമനം

പ്രതീകാത്മക ചിത്രം

നാഗർകോവിൽ ∙ മുള്ളൻപന്നിയെ പിടിക്കുന്നതിനിടെ മുഖത്തും കഴുത്തിലും ആഴത്തിൽ മുള്ളുകൾ തറച്ചതിനെ തുടർന്നു മുറിവേറ്റതും ഭക്ഷണം കഴിക്കാനാവാതെ വന്നതുമാണ് പേച്ചിപ്പാറയ്ക്ക് സമീപം കുലശേഖരത്ത്  പെൺകടുവ ചത്തതിനു കാരണമെന്ന് വനംവകുപ്പ്. ഒരാഴ്ചയെങ്കിലും മുൻപാണ് കടുവയ്ക്ക് പരുക്കേറ്റതെന്നു കരുതുന്നു. അത്രയും ദിവസമായി ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞിട്ടില്ലെന്നാണു പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.

കന്യാകുമാരി കുലശേഖരം പേച്ചിപ്പാറ  തിരുനന്ദിക്കര കാക്കച്ചൽ ശാസ്താ ക്ഷേത്രത്തിനു സമീപത്തെ റബർ തോട്ടത്തിലാണ് കടുവയെ ചത്ത നിലയിൽ കണ്ടത്. ആണ്ടിപ്പൊറ്റ  സ്വദേശി ജയൻ(28), ടാപ്പിങ് തൊഴിലാളി ഭൂതലിംഗം (61)എന്നിവർക്ക് കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഇരുവരും  തക്കല സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ ആക്രമിച്ച ശേഷം കടന്ന കടുവയെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു.

mo-news-kerala-organisations-forestdepartment mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 760hcdkc3ijl5dbnn9t4ttqsmg mo-environment-tiger


Source link

Related Articles

Back to top button