നെടുമ്പാശേരി: ഇത്തിഹാദ് എയർവേസും കാസിനോ എയർ കാറ്ററേഴ്സും ധാരണയിൽ. കരാർപ്രകാരം അടുത്ത നാലു വർഷത്തേക്ക് ഇന്ത്യയിലെ പ്രമുഖ എയർപോർട്ടുകളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, അഹമ്മദാബാദ്, ജയ്പുർ എന്നിവിടങ്ങളിൽനിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദിന്റെ എല്ലാ വിമാനങ്ങളിലും കാസിനോ എയർ കാറ്ററേഴ്സ് ഭക്ഷണം നൽകും. തെരഞ്ഞെടുത്ത നാടൻ വിഭവങ്ങളും ഇത്തവണ രുചിപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കേരളത്തിൽനിന്നുള്ള വിമാനങ്ങളിൽ നാടൻ വിഭവങ്ങളായ കോഴി പൊരിച്ചത്, ചെമ്മീൻ ഉലർത്ത്, മീൻ കറി, മീൻ പൊള്ളിച്ചത്, വെണ്ടയ്ക്ക തോരൻ, ബിരിയാണി, പഴം പ്രഥമൻ, അട പ്രഥമൻ തുടങ്ങിയവ ഉച്ചയ്ക്കത്തെയും രാത്രിയിലെയും വിഭവങ്ങളിലും ഇടിയപ്പം, കടലക്കറി, വിവിധതരം ഉപ്പുമാവുകൾ, ഇഡലി, വട, സാമ്പാർ തുടങ്ങിയവ പ്രഭാത ഭക്ഷണപട്ടികയിലും ഉണ്ട്.

Source link