ഇൻഡിഗോ 30 എ 350-900 വിമാനങ്ങൾ വാങ്ങും
മുംബൈ: രാജ്യത്തെ പ്രമുഖ വിമാന കന്പനിയായ ഇൻഡിഗോ 30 എ350-900 വിമാനങ്ങൾ വാങ്ങും. 70 വിമാനങ്ങൾകൂടി വാങ്ങാനുള്ള സാധ്യത നിലനിർത്തിയാണ് ഇൻഡിഗോയുടെ നീക്കം. നിലവിൽ 350 നാരോ-ബോഡി വിമാനങ്ങളാണ് ഇൻഡിഗോയ്ക്കുള്ളത്. ടർക്കിഷ് എയർലൈൻസിൽനിന്നു പാട്ടത്തിനെടുത്ത രണ്ട് ബോയിംഗ് 777 വൈഡ്-ബോഡി വിമാനങ്ങളുമുണ്ട്. 2027ഓടെ പുതിയ വിമാനങ്ങൾ ലഭിക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. റോൾസ് റോയ്സിന്റെ ട്രെന്റ് എക്സ്ഡബ്ല്യുബി എൻജിൻ ഉപയോഗിച്ചു പ്രവർത്തിക്കുന്നവയാണ് ഈ വിമാനങ്ങൾ. വിമാനങ്ങളുടെ വില ഉൾപ്പെടെ കരാർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇൻഡിഗോ പുറത്തുവിട്ടിട്ടില്ല. പുതിയ വിമാനങ്ങൾ എത്തുന്നതോടെ വിദേശ സർവീസുകൾ വർധിപ്പിക്കാനാകുമെന്നാണു കന്പനിയുടെ പ്രതീക്ഷ.
നിലവിൽ എയർ ഇന്ത്യ മാത്രമാണ് എ350 വിമാനങ്ങൾ ഉപയോഗിച്ചു സർവീസ് നടത്തുന്ന ഇന്ത്യൻ കന്പനി. വിസ്താരയ്ക്കും വൈഡ്-ബോഡി വിമാനങ്ങളുണ്ട്. സ്പൈസ് ജെറ്റ് കുറച്ച് വിമാനങ്ങൾ പാട്ടത്തിനെടുത്തു സർവീസ് നടത്തുന്നുണ്ട്.

Source link