യുഎസ് നൽകിയ മിസൈലുകൾ യുക്രെയ്ൻ പ്രയോഗിച്ചു
കീവ്: യുഎസ് രഹസ്യമായി നൽകിയ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ യുക്രെയ്ൻ റഷ്യക്കെതിരേ പ്രയോഗിക്കാൻ തുടങ്ങിയതായി അമേരിക്ക. റഷ്യൻ അധിനിവേശ ക്രിമിയയെ ആക്രമിക്കാനാണു മിസൈലുകൾ ഉപയോഗിച്ചത്. ആർമി ടാക്റ്റിക്കൽ മിസൈൽ സിസ്റ്റത്തിൽ (എടിഎസിഎംഎസ്) പ്രവർത്തിക്കുന്ന ദീർഘദൂര മിസൈലുകളാണ് യുക്രെയിന് നല്കിയിരിക്കുന്നതെന്നു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ബുധനാഴ്ച പറഞ്ഞു. 300 കിലോമീറ്റർ വരെ ശേഷിയുള്ള മിസൈലുകൾ യുക്രെയ്ൻ ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ ബൈഡൻ രഹസ്യമായി പച്ചക്കൊടി കാട്ടി. പ്രസിഡന്റിന്റെ നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നു ആയുധങ്ങൾ കൈമാറിയതെന്നു സംസ്ഥാന വകുപ്പ് വക്താവ് വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഒപ്പുവച്ച 61 ബില്യണ്‍ ഡോളറിന്റെ സൈനിക സാന്പത്തിക പാക്കേജിന്റെ ഭാഗമായി കൂടുതൽ ആയുധങ്ങൾ അമേരിക്ക അയയ്ക്കും. എത്ര ആയുധങ്ങൾ ഇതിനകം അയച്ചിട്ടുണ്ടെന്ന് വ്യക്തമല്ലെന്നും എന്നാൽ, വാഷിംഗ്ടണ്‍ കൂടുതൽ ആയുധങ്ങൾ അയയ്ക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു.
Source link