ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ കോൺസുലേറ്റിനുനേരെ കഴിഞ്ഞ വർഷം ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ ആക്രമണത്തിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. യുകെയിൽ താമസിക്കുന്ന ഇന്ദർപാൽ സിങ് ഘബ എന്നയാണ് പിടിയിലായത്. ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങിനെ അറസ്റ്റുചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് 2023 മാർച്ച് 22-നായിരുന്നു ഇന്ത്യൻ കോൺസുലേറ്റിനുനേരെ ആക്രണം ഉണ്ടായത്. അതിക്രമിച്ചുകയറിയ ഖലിസ്ഥാൻ അനുകൂലികൾ ദേശീയപതാക അഴിച്ചുമാറ്റാൻ ശ്രമിക്കുകയും ഖലിസ്ഥാൻ പതാക വീശുകയും ചെയ്തു. ഓഫീസ് കെട്ടിടത്തിന്റെ ജനലുകളും സംഘം തകർത്തു. രണ്ട് സുരക്ഷാജീവനക്കാർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു.
Source link