‘തിരഞ്ഞെടുപ്പ് കമ്മിഷന് മോദിയോട് അമിത കരുതൽ’; വിമർശനവുമായി ജയറാം രമേശ്

‘തിരഞ്ഞെടുപ്പ് കമ്മിഷന് മോദിയോട് അമിത കരുതൽ’ – Jairam Ramesh | Congress | BJP | National News | Manorama Online
‘തിരഞ്ഞെടുപ്പ് കമ്മിഷന് മോദിയോട് അമിത കരുതൽ’; വിമർശനവുമായി ജയറാം രമേശ്
ഓൺലൈൻ ഡെസ്ക്
Published: April 25 , 2024 04:30 PM IST
1 minute Read
ജയറാം രമേശ്. (Photo: IANS/Anuwar Hazarika)
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് കമ്മിഷന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അമിത കരുതലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. അതിനാലാണ് വിദ്വേഷ പ്രസംഗത്തിൽ നേരിട്ട് നോട്ടിസ് നൽകാത്തത്. മോദിക്കെതിരായ പരാതികളിൽ കമ്മിഷൻ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കമ്മിഷന്റെ നോട്ടിസിന് കോൺഗ്രസ് മറുപടി നൽകുമെന്നും ജയറാം രമേശ് പറഞ്ഞു.
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രകടന പത്രികയെ വര്‍ഗീയവൽക്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. കോൺഗ്രസ് മുന്നോട്ടുവച്ച വിഷയങ്ങളാണ് ഇപ്പോൾ ബിജെപി പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ബിജെപി ഇപ്പോൾ വിഷമവൃത്തത്തിലാണെന്നും നുണകളിൽ അധിഷ്ഠിതമാണ് ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളെന്നും ജയറാം രമേശ് തുറന്നടിച്ചു.
#WATCH | Congress leader Jairam Ramesh says, “BJP is in trouble. The PM is baffled. Since 19th April, he has been trying to take the whole agenda in a different direction. He tried to give a communal angle to our manifesto, after which, he raised some issues which are not there… pic.twitter.com/bm29AUtU5p— ANI (@ANI) April 25, 2024
പ്രധാനമന്ത്രി മോദിക്കും രാഹുൽ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ജയറാം രമേശ് പ്രതികരണവുമായി രംഗത്തുവന്നത്. തിങ്കളാഴ്ചയ്ക്കകം പാർട്ടി അധ്യക്ഷൻമാർ വിശദീകരണം നൽകണമെന്നാണ് നിർദേശം. രാഹുൽ പ്രസംഗങ്ങളിലൂടെ ‘തെക്ക്–വടക്ക്’ വിഭജനത്തിനു ശ്രമിച്ചുവെന്ന പരാതിയിലാണ് കമ്മിഷന്റെ നടപടി.
English Summary:
Congress leader Jairam Ramesh criticizes ECI, alleges commission acts in favour of PM Modi
mo-politics-leaders-jairam-ramesh 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6i48invni1tv0lpb62t1v0oh1c mo-politics-parties-congress mo-politics-leaders-narendramodi