Site icon onlinekeralanews.com

ഡാൻസ് ടീച്ചറായി അനു സിതാര വിദ്യാർത്ഥിയായി ഐമ, അരികിൽ എലീനർ


അനു സിതാര യുഎഇയിൽ ആരംഭിച്ച കമലദളം എന്ന നൃത്ത വിദ്യാലയത്തിൽ പുതുതായി പഠിക്കാൻ എത്തിയ വിദ്യാർത്ഥിനി മറ്റാരുമല്ല, മലയാളികൾക്കെല്ലാം സുപരിചിതയായ നടി ഐമ റോസ്മിൻ സെബാസ്റ്റ്യൻ.നിവിൻ പോളി നായകനായ ‘ജേക്കബിന്റെ സ്വർഗരാജ്യം’ സിനിമയിലൂടെ മലയാളികളുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഐമ സെബാസ്റ്റ്യൻ. ദുബായിലാണ് ഐമ താമസിക്കുന്നത്.അമ്മയ്ക്ക് ഒപ്പം ഡാൻസ് സ്കൂളിലെത്തിയ കുഞ്ഞ് എലീനറുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അമ്മ ഡാൻസ് ചെയ്യുമ്പോൾ ഡാൻസ് ടീച്ചറായ അനു സിതാരയ്ക്ക് അരികിൽ ഇരിക്കുകയാണ് കുഞ്ഞ് എലീനർ. അനുവിന്റെ ഡാൻസ് സ്കൂളായ കമലദളത്തിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചത്.’കഴിഞ്ഞ ഏപ്രിലിലാണ് ഐമ റോസ്മിൻ സെബാസ്റ്റ്യനും കെവിൻ പോളിനും എലീനർ പിറന്നത്. മോഹൻലാൽ നായകനായി എത്തിയ ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ സിനിമയുടെ നിർമ്മാതാവായ സോഫിയ പോളിന്റെ മകനാണ് കെവിൻ. മോഹൻലാലിന്റെയും മീനയുടെയും മകളായാണ് ചിത്രത്തിൽ ഐമ വേഷമിട്ടത്.


Source link
Exit mobile version