CINEMA

കാസർകോഡ് റോഡരികില്‍ നാട്ടുകാരോട് കുശലം പറഞ്ഞ് സണ്ണി ലിയോണി

കാസർകോഡ് റോഡരികില്‍ നാട്ടുകാരോട് കുശലം പറഞ്ഞ് സണ്ണി ലിയോണി | Sunny Leone at Kasargod

കാസർകോഡ് റോഡരികില്‍ നാട്ടുകാരോട് കുശലം പറഞ്ഞ് സണ്ണി ലിയോണി

മനോരമ ലേഖകൻ

Published: April 25 , 2024 04:28 PM IST

1 minute Read

സണ്ണി ലിയോണി

കാസർകോഡ് റോഡരികിലൂടെ നടന്നു വരുന്ന സിനിമാ നടി. ഒരു ഓട്ടോ ഡ്രൈവറുടെ അടുത്തു വന്നു നിന്ന് അൽപ്പനേരം സംസാരിച്ച് വീണ്ടും നടക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴല്ലേ ആളെ പിടികിട്ടുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണിയാണ് ആ നടി. മൊബൈലിൽ ആരോ പകർത്തിയ ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

കാസർകോഡ് സണ്ണി ലിയോണിനു എന്തുകാര്യം എന്നാണ് ചിന്തിക്കുന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് കുറച്ചുനാളായി കാസർഗോഡ് ആണ് നടി. ദേശീയ അവാർഡ് ജേതാവായ പാമ്പള്ളി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലാണ് സണ്ണി ലിയോൺ വേഷമിടുന്നത്. ചിത്രത്തിന്റെ പൂജയുടെ വിഡിയോയും സണ്ണി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 

സണ്ണി ലിയോൺ അഭിനയിക്കുന്ന നാലാമത്തെ മലയാള ചിത്രമാണിത്. മമ്മൂട്ടി നായകനായ മധുരരാജയിലും ഈയിടെ റിലീസ് ചെയ്ത മൃദുഭാവേ ദൃഢകൃത്യേ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലും സണ്ണി ലിയോൺ പ്രത്യക്ഷപ്പെട്ടിരുന്നു. ‘ഷീറോ’ എന്നൊരു മലയാള ചിത്രവും നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിനിടെ ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന മലയാളം വെബ് സീരീസിലും സണ്ണി അഭിനയിച്ചു. 

English Summary:
Sunny Leone at Kasargod

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 2qjve5crilit8lpmg1jhu15got mo-entertainment-movie-sunnyleone mo-entertainment-common-bollywoodnews


Source link

Related Articles

Back to top button