സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി
സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി | Appu Bhattathiri Wedding
സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി
മനോരമ ലേഖകൻ
Published: April 25 , 2024 12:54 PM IST
1 minute Read
അപ്പു ഭട്ടതിരിയും അഭ വരദരാജും
സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി. അഭ വരദരാജ് ആണ് വധു. തിരുവനന്തപുരം സബ് റജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തത്.
‘‘ഞങ്ങൾ പൊരുത്തം കണ്ടു. ഞങ്ങൾ കണ്ടുമുട്ടി. ഞങ്ങൾ സംസാരിച്ചു. ഞങ്ങൾ നടന്നു. ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. ഞങ്ങൾ വീണ്ടും സംസാരിച്ചു. ഞങ്ങൾ വീണ്ടും നടന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇന്ന് ഞങ്ങൾ വിവാഹിതരായി, കൂടുതൽ ചർച്ചകൾക്കും നടത്തത്തിനും അതിനിടയിലുള്ള എല്ലാത്തിനും.’’–വിവാഹവാർത്ത പങ്കുവച്ചുകൊണ്ട് അപ്പു കുറിച്ചു.
സെക്കൻഡ് ഷോ (2012) എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയ വ്യക്തിയാണ് അപ്പു ഭട്ടതിരി. ഒരാൾപ്പൊക്കം എന്ന സിനിമയിലൂടെ സ്വതന്ത്ര എഡിറ്ററായി. കുഞ്ഞിരാമായണം, ഒഴിവുദിവസത്തെ കളി, മാൻഹോൾ, ഒറ്റമുറി വെളിച്ചം, വീരം, തീവണ്ടി, ഡാകിനി തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. ഒറ്റമുറിവെളിച്ചം, വീരം എന്നീ ചിത്രങ്ങളിലെ എഡിറ്റിങിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.
നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിഴൽ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ആനന്ദപുരം ഡയറീസ് ആണ് അവസാനമായി എഡിറ്റിങ് നിർവഹിച്ച സിനിമ.
English Summary:
Appu Bhattathiri ties knot with Abha Bharadwaj
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 3l0gl2kbudus6fhgq6vioodk5l mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link