INDIALATEST NEWS

നഡ്ഡ ബിഹാറിലെത്തിയത് 5 വലിയ ബാഗുകളുമായി: ഗുരുതര ആരോപണം ഉന്നയിച്ച് തേജസ്വി യാദവ്

ജെ.പി. നഡ്ഡ ബിഹാറിലെത്തിയത് 5 വലിയ ബാഗുകളുമായി- | India News | JP Nadda | BJP | Tejashwi Yadav

നഡ്ഡ ബിഹാറിലെത്തിയത് 5 വലിയ ബാഗുകളുമായി: ഗുരുതര ആരോപണം ഉന്നയിച്ച് തേജസ്വി യാദവ്

മനോരമ ലേഖകൻ

Published: April 25 , 2024 10:20 AM IST

Updated: April 25, 2024 11:32 AM IST

1 minute Read

തേജസ്വി യാദവും ജെ.പി. നഡ്ഡയും

പട്ന∙ ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയ്ക്കെതിരെ ഗുരുതര ആരോപണവുമായി തേജസ്വി യാദവ്. നഡ്ഡ ബിഹാറിലെത്തിയത് അഞ്ച് വലിയ ബാഗുകളുമായാണെന്നു തേജസ്വി യാദവ് ആരോപിച്ചു. വോട്ടെടുപ്പ് നടക്കുന്നിടത്ത് ബാഗുകൾ എത്തിച്ചു. ബാഗുകൾ പരിശോധിക്കണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു. ബിഹാറിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്.

‘‘വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടി. മോദി കാരണം സ്ത്രീകൾക്കു താലി വാങ്ങാൻ പോലും സാധിക്കുന്നില്ല. ഭർത്താവിന്റെ ദീർഘായുസ്സിനായാണു സ്ത്രീകൾ താലി അണിയുന്നത്. നോട്ട് നിരോധനകാലത്ത് സ്ത്രീകളുടെ താലിപോലും മോദി സർക്കാർ അപഹരിച്ചു. അന്നു ക്യൂവിൽനിന്നു നിരവധിപേർ മരിച്ചു. കർഷക സമരത്തിൽ നിരവധിപേർ രക്തസാക്ഷികളായി. കോവിഡ് ബാധിച്ച് നിരവധിപേർ മരിച്ചു. ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം മോദി പത്തുവർഷത്തെ പ്രവർത്തനങ്ങളുടെ  കണക്കുപറയണം.’’– തേജസ്വി യാദവ് പറഞ്ഞു. 

English Summary:
Tejashwi Yadav Raises Alarm Over JP Nadda’s Mysterious Bags at Bihar Polling Station

mo-politics-leaders-tejashwiyadav 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 65k6504ivjnmd29m89jo303dvt mo-news-national-states-bihar


Source link

Related Articles

Back to top button