ഐപിഎൽ മത്സരങ്ങളുടെ അനധികൃത സംപ്രേഷണം, തമന്ന ഭാട്ടിയയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സൈബർ സെൽ – Latest News | Manorama Online
ഐപിഎൽ സംപ്രേഷണം: നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം
ഓൺലൈൻ ഡെസ്ക്
Published: April 25 , 2024 10:43 AM IST
Updated: April 25, 2024 11:48 AM IST
1 minute Read
തമന്ന ഭാട്ടിയ photo-instagram/tamannaahspeaks
മുംബൈ∙ നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് നോട്ടിസ്. മഹാരാഷ്ട്ര സൈബർ സെല്ലാണ് നോട്ടിസ് അയച്ചത്. ഏപ്രിൽ 29ന് ഹാജരാകാനാണ് നിർദേശം.
കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും ഉയർന്നിട്ടുണ്ട്. ഏപ്രിൽ 23ന് അദ്ദേഹത്തോട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്യത്തിന് പുറത്തായതിനാൽ സഞ്ജയ് ഹാജരായില്ല. മറ്റൊരു ദിവസവും സമയവും സഞ്ജയ് ആവശ്യപ്പെട്ടതായാണ് വിവരം.
2023ലെ ഐപിഎൽ മത്സരം ഫെയർപ്ലെ ആപ് വഴി സംപ്രേഷണം ചെയ്തുവെന്നും ഇത് വയാകോമിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കേസ്. തമന്നയും സഞ്ജയും ആപ്പിനെ പ്രമോട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.
English Summary:
Maharashtra Cyber cell summons actor Tamannaah Bhatia for questioning in connection with the illegal streaming of IPL 2023 on Fairplay App
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-entertainment-movie-tamannabhatia mo-news-common-mumbainews mo-sports-cricket-ipl2023 6com3hu1plg7k4ku9f4j0prfnq
Source link