ബിഹാറിൽ ജെഡിയു യുവനേതാവ് വെടിയേറ്റു മരിച്ചു; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

ജെഡിയു നേതാവ് സൗരഭ് കുമാർ വെടിയേറ്റുമരിച്ചു, ആക്രമിച്ചത് ബൈക്കിലെത്തിയ നാലംഗ സംഘം – Latest News | Manorama Online

ബിഹാറിൽ ജെഡിയു യുവനേതാവ് വെടിയേറ്റു മരിച്ചു; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

ഓൺലൈൻ ഡെസ്ക്

Published: April 25 , 2024 11:10 AM IST

1 minute Read

പ്രതീകാത്മക ചിത്രം: PopTika/Shutterstock

പട്ന∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ് പാർട്ടിയിലെ യുവ നേതാവ് സൗരഭ് കുമാർ വെടിയേറ്റു മരിച്ചു. പട്നയിലെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ സൗരഭിനു നേരെ ബൈക്കിലെത്തി നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

തലയ്ക്ക് രണ്ടുതവണ വെടിയേറ്റ സൗരഭ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന മുൻമുൻ കുമാർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. അജ്ഞാതരായ നാലുപേരാണ് ഇവരെ ആക്രമിച്ചത്. പട്ന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

English Summary:
Nitish Kumar Party Leader Saurabh Kumar Shot Dead in Patna

mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-nitishkumar 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-parties-jdu ofdlv9silu1pu0krhn5oae671


Source link
Exit mobile version