നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമർശം: പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ
മോദിയുടെ പ്രസംഗത്തിൽ ചട്ടസംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ- Narendra Modi | India News| Loksabha Elections 2024
നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമർശം: പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ
മനോരമ ലേഖകൻ
Published: April 25 , 2024 08:05 AM IST
Updated: April 25, 2024 09:08 AM IST
1 minute Read
നരേന്ദ്ര മോദി (Photo: Sajjad Hussain/AFP)
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ തീരുമാനം എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. രാമക്ഷേത്രത്തെ കുറിച്ചു പ്രധാനമന്ത്രി നടത്തിയ പരാമർശത്തിൽ ചട്ടലംഘനമില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തർപ്രദേശിലെ പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമർശം.
കോൺഗ്രസ് അധികാരത്തിലേറിയാൽ മുസ്‍ലിംകൾക്ക് സ്വത്ത് വീതിച്ചു നൽകുമെന്ന മോദിയുടെ പ്രസംഗമാണു വൻ വിവാദമായത്. കോൺഗ്രസ് വന്നാൽ ‘കൂടുതൽ കുട്ടികളുള്ളവർക്ക്’ സ്വത്തു വീതിച്ചു നൽകുമെന്നാണു രാജസ്ഥാനിലെ ബൻസ്വാഡയിൽ മോദി പറഞ്ഞത്. തിങ്കളാഴ്ച യുപിയിലും ഇന്നലെ ഛത്തീസ്ഗഡിലും സമാനമായ പരാമർശങ്ങൾ മോദി തുടർന്നു.
യുപി മഥുരയിലെ ബിജെപി സ്ഥാനാർഥിയായ നടി ഹേമമാലിനിയെക്കുറിച്ചുള്ള അപകീർത്തികരമായ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലയെ 48 മണിക്കൂർ പ്രചാരണത്തിൽനിന്നു കമ്മിഷൻ വിലക്കിയിരുന്നു. കോൺഗ്രസിനെതിരെയുള്ള അപകീർത്തികരമായ പരാമർശത്തിന്റെ പേരിൽ ബിആർഎസ് അധ്യക്ഷൻ കെ. ചന്ദ്രശേഖർ റാവുവിനു നോട്ടിസ് നൽകുകയും ചെയ്തു.
English Summary:
Election Commission Gives All Clear to PM Modi’s Rally Comments Amid Controvers
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 103jd5mb2mgftbubiilo05dr29 mo-politics-leaders-narendramodi mo-politics-elections-loksabhaelections2024
Source link